ആരും കല്ലെറിഞ്ഞില്ല, അക്രമിച്ചില്ല; യോഗിയുടെ യുപിയില്‍ സമാധാനപരമായി നടന്നത് 15,000ത്തോളം മുഹറം ഘോഷയാത്രകള്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരും കല്ലെറിഞ്ഞില്ല, അക്രമിച്ചില്ല; യോഗിയുടെ യുപിയില്‍ സമാധാനപരമായി നടന്നത് 15,000ത്തോളം മുഹറം ഘോഷയാത്രകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 06:32 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്ത് പ്രശ്‌നബാധിത ജില്ലകളില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി നടത്തിയ മുഹറം ഘോഷയാത്രകള്‍ ഏറെ സമാധാനപരമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍. ലക്‌നൗ ഉള്‍പ്പെടെ വിവിധ ജില്ലകളിലായാണ് 15,000ത്തിലധികം ഘോഷയാത്രകളാണ് തികച്ചും സമാധാനപരമായി നടന്നത്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പ്രശ്‌നബാധിത മേഖലകളില്‍ ഉള്‍പ്പെടെ അര്‍ദ്ധ സൈനിക വിഭാഗങ്ങളേയും, പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.

ഘോഷയാത്രകള്‍ക്കിടെ ഒരിടത്ത് പോലും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുഹറം മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ നടന്ന ഘോഷയാത്രകള്‍ക്കിടെ ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇക്കുറി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഘോഷയാത്രകള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം കൃത്യമായ ഒരുക്കങ്ങള്‍ നടത്തി, പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിനായി കൃത്യമായ മുന്നൊരുക്കങ്ങളും ഇക്കുറി സ്വീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ താസിയ ഘോഷയാത്രയ്്ക്കിടെ ചിലയിടങ്ങളില്‍ ആളുകള്‍ മരിക്കുകയും, പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഇക്കുറി താസിയകളുടെ ഉയരം മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിരുന്നുവെന്നും ഡിജിപി പറയുന്നു. താസിയ വൈദ്യുതി കമ്പികളില്‍ തട്ടിയായിരുന്നു പലയിടങ്ങളിലും അപകടങ്ങള്‍ സംഭവിച്ചത്.

മുഹറം മാസത്തോടനുബന്ധിച്ച് 89,000ത്തോളം താസിയകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ബറേലി, രാംപൂര്‍, സംഭാല്‍, ബിജ്‌നോര്‍, അംറോഹ, മൊറാദാബാദ്, ബുദൗണ്‍, പിലിഭിത്, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലായി ഈ മാസത്തിന്റെ ആദ്യ ദിനം മുതല്‍ 23,000ത്തോളം ഘോഷയാത്രകള്‍ നടത്തിയതായും ഡിജിപി വ്യക്തമാക്കി. പ്രശ്‌നബാധിത മേഖലകളില്‍ അധികമായി പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.

 

Tags: AshurataziaUPyogi adithyanathFEATURED2Moharram processions
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies