വിഴിഞ്ഞം തുറമുഖത്ത് ക്രൂസ് കപ്പൽ സർവീസ് വന്നേക്കും; വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര കപ്പൽ സർവീസുകൾക്ക് സാധ്യത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം തുറമുഖത്ത് ക്രൂസ് കപ്പൽ സർവീസ് വന്നേക്കും; വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര കപ്പൽ സർവീസുകൾക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:51 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിച്ച് തുറമുഖ വകുപ്പിനു കീഴിലെ കേരള മാരി ടൈം ബോർഡ്. ഇതു സംബന്ധിച്ച് താൽപര്യം അറിയിച്ച സംരംഭകരുമായി 19ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തനൊരുങ്ങി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള.19ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് പത്തിലേറെ ബന്ധപ്പെട്ട കമ്പനി അധികൃതർ താൽപര്യമറിയിച്ചു റജിസ്റ്റർ ചെയ്തിട്ടുണ്ട് . ഈ സംരംഭകർ ആവശ്യപ്പെടുന്ന നിയമാനുസൃത സഹായങ്ങൾ, സൗകര്യങ്ങൾ തുടങ്ങിയവ എന്താണെന്ന് അറിയുന്നതിനായാണ് കൂടിക്കാഴ്ച. അതിനു ശേഷമാണു താൽപര്യ പത്ര സമർപ്പണം. ഈ നടപടി ക്രമങ്ങൾ വേഗത്തിൽ കഴിഞ്ഞാൽ ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനാകുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

ക്രൂസ് കപ്പൽ സർവീസ് തുടങ്ങിയാൽ വിഴിഞ്ഞത്തു നിന്നു ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ സമീപ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര യാത്ര കപ്പൽ സർവീസുകൾ ഉണ്ടാവും.വിഴിഞ്ഞത്തു നിന്നു കൊല്ലം, ബേപ്പൂർ, മംഗളൂരു തുടങ്ങിയ തുറമുഖങ്ങളിലേക്കു രാത്രി–പകൽ ഉല്ലാസ ആഡംബര യാത്രാ കപ്പൽ സർവീസുകളാരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ശ്രീലങ്ക പോലുള്ള സമീപ വീദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവീസുകൾ‌ ഉണ്ടായിരിക്കും.

വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിൽ നിന്നു വിദേശ കപ്പൽ സർവീസുകളാരംഭിക്കുന്നതിനുള്ള നിയമാനുസൃത അനുമതികളും നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.ഇത് ക്രൂസ് കപ്പൽ സർവീസ് തുടങ്ങുന്നതിന് സഹായകരമാണെന്നു ചെയർമാൻ പറഞ്ഞു. ഐഎസ്പിഎസ് കോഡ്, ഇമിഗ്രേഷൻ ചെക് പോസ്റ്റ്(ഇസിപി) തുടങ്ങിയ അനുമതികൾ ഇവയ്‌ക്കുണ്ട്

കടൽ വഴിയുള്ള ക്രൂസ് കപ്പൽ സർവീസ് കൂടാതെ കേരളത്തിലെ നദികൾ, കായലുകൾ എന്നീ ഉൾ‌നാടൻ ജലാശയങ്ങളിലൂടെയും ആഡംബര–ഉല്ലാസ യാത്ര പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങളും 19ന് ചർച്ച ചെയ്യും.

Tags: CRUISE SHIPVizhinjam International Seaport LimitedKerala Maritime Board
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies