യെസ്‌ഡി റോഡ്‌സ്റ്റർ മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാനവുമായി ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ്. വാഹനം വാങ്ങുന്നവർക്ക് വലിയ തുക ലാഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. റൈഡിംഗ് പൊസിഷൻ അപ്‌ഡേറ്റുകൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് യെസ്ഡി റോഡ്സ്റ്റർ മോഡൽ പുറത്തിറക്കിയത്. പുതിയ പരിമിതകാല ഓഫറിന്റെ ഭാഗമായി, മോട്ടോർസൈക്കിൾ സ്വന്തമാക്കുന്നവർക്ക് ‘ട്രെയിൽ പാക്ക്’ സൗജന്യമായി നൽകാനാണ് യെഡ്സി തീരുമാനിച്ചിരിക്കുന്നത്.
16,000 രൂപ വില വരുന്ന ട്രെയിൽ പാക്കായിരിക്കും സൗജന്യമായി ലഭിക്കുക. റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ എക്‌സ് ഷോറൂം വില 2.09 ലക്ഷം രൂപയാണ്. 2024 ഓഗസ്റ്റ് 1 വരെ അല്ലെങ്കിൽ സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ മാത്രമായിരിക്കും ട്രയൽ പാക്ക് ഓഫർ. യെസ്‌ഡി റോഡ്‌സ്റ്ററിലെ ട്രയൽ പാക്കിൽ സാഡിൽബാഗുകൾ, റോഡ്‌സ്റ്റർ വിസർ കിറ്റ്, ബൈക്ക് ടൂറിങ്-റെഡി ആക്കുന്ന ഒരു പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
മഴക്കാലത്ത് ബൈക്ക് സുരക്ഷിതമാക്കാൻ ഹെഡ്‌ലാമ്പ് ഗ്രിൽ, ക്രാഷ് ഗാർഡ്, ബൈക്ക് കവർ എന്നിവയും ട്രയിൽ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 29.5 എച്ച്‌പിയും 28.9 എൻഎം പീക്ക് ടോർക്കും നൽകുന്ന 334 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്‌ഡി റോഡ്‌സ്റ്ററിന് കരുത്ത് പകരുന്നത്. സസ്‌പെൻഷൻ ഡ്യൂട്ടിക്കായി, മോട്ടോർസൈക്കിളിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബർ യൂണിറ്റുകളും നൽകിയിരിക്കുന്നു. സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള രണ്ട് ചക്രങ്ങളിലെയും ഡിസ്‌ക് ബ്രേക്കുകളിൽ നിന്നാണ് സ്റ്റോപ്പിംഗ് പവർ വരുന്നത്.















