മന്ത്രി ആർ ബിന്ദു പരിപൂർണ പരാജയം; ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി മാർച്ച്; അറസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി ആർ ബിന്ദു പരിപൂർണ പരാജയം; ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്‌ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി മാർച്ച്; അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 05:10 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്‌ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. സമാധാനപരമായി മാർച്ച് നടത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സർവകലാശാലകളുടെ പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക, സർവകലാശാലകളിലെ അന്യായ ഫീസ് വർദ്ധന അവസാനിപ്പിക്കുക, നാലുവർഷബിരുദം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, സർക്കാർ കോളേജിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക, വിദേശ വിദ്യാർത്ഥി റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി മാർച്ച് നടത്തിയത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നതിൽ പ്രശ്‌നമില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറയുന്നതെന്ന് ഈശ്വരപ്രസാദ് കുറ്റപ്പെടുത്തി. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കാലത്താണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി കുടിയേറ്റമുണ്ടായത്. വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലേക്ക് സാന്റാ മോണിക്ക ഡയറക്ടർ റെനി സെബാസ്റ്റിയാനെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ബാലൻ പൂതേരി ഉൾപ്പെടെയുള്ളവരെ സെനറ്റ് കമ്മിറ്റിയിലേക്ക്  നാമനിർദേശം ചെയ്യുമ്പോൾ അതിനെതിരെ സംസാരിക്കുന്നവരാണ് നാടിന്റെ യുവസമ്പത്തിനെ നശിപ്പിക്കുന്ന വിദേശ ഏജൻസികളുടെ തലപ്പത്തിരിക്കുന്നവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്യുന്നത്. ഇ ഗ്രാന്റ്‌സ്, സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ളവ മുടങ്ങി കിടക്കുമ്പോഴാണ് സർവകലാശാലകളിലെ 116 കോടിയുടെ മരാമത്ത് പണികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാൻ നീക്കം നടക്കുന്നതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തൃശൂർ ജില്ലാ സെക്രട്ടറി കെ എസ് യദുകൃഷ്ണ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്, ദേശീയ നിർവാഹക സമിതി അംഗം ശരത് സദൻ എന്നിവർ സംസാരിച്ചു.

Tags: abvpr bindhuFOREGIN COUNTRIESHigher Education
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies