തിരുവനന്തപുരം: കേരള സർക്കാർ സഹകരണത്തോടെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫിനാൻസ് തസ്തികയിലേയ്‌ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വർഷത്തെ അനുഭവപരിചയവും ഫൈനാൻസിൽ എം.ബി.എ അല്ലെങ്കിൽ സി.എ. / ഐ.സി.ഡബ്ലിയു.എ പൂർണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
ഫിനാൻഷ്യൽ സോഫ്റ്റ്വെയർ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കിൽ സോഹോ, എക്‌സൽ, ഫിനാൻഷ്യൽ മോഡലിംഗ് സോഫ്റ്റ്വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം. കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.
താൽപ്പര്യമുള്ളവർക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് +91 471 2700 811.















