കരിയറിലെ വളർച്ചയ്‌ക്ക് കാരണമായവരെക്കുറിച്ച് ഗുരുപൂർണിമ ദിനത്തിൽ തുറന്നുപറഞ്ഞ് രോഹിത് ശർമ്മയും ഋഷഭ് പന്തും. രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്‌ക്ക് കാരണമായതാണെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. തന്റെ കരിയറിൽ എംസ് ധോണി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഋഷഭ് പന്തും പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സ് പങ്കുവച്ച വീഡിയോയിലാണ് ഇരുവരും മനസുതുറന്നത്.
രാഹുൽ ദ്രാവിഡുമായുള്ള തന്റെ ബന്ധം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. 2006-ൽ അയർലൻഡിൽ വച്ച് താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. എനിക്ക് മാത്രമല്ല, എല്ലാവർക്കും അദ്ദേഹം മാതൃകയാണ്. കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ് ദ്രാവിഡിൽ നിന്ന് താൻ പഠിക്കാൻ ശ്രമിച്ചത്. ലോകകപ്പ് കിരീടത്തിന് പുറമെ വ്യക്തിപരമായും രാജ്യത്തിനായും ഒരുപാട് നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രാഹുൽ ദ്രാവിഡിന്റെ നിർദേശങ്ങൾ ജീവിതത്തിലും കരിയറിലും ഗുണം ചെയ്തു. ടി20 ലോകകപ്പ് കിരീടം നേടാനും ആ നിർദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു.
കളിക്കളത്തിന് അകത്തും പുറത്തും എന്നെ നയിക്കാനും പിന്തുണയ്‌ക്കാനും ധോണിയുണ്ടെന്നാണ് ഋഷഭ് പന്ത് പറഞ്ഞത്. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തപ്പോൾ പോലും അദ്ദേഹമാണ് ശരിയായ മാർഗ നിർദേശങ്ങളും പ്രോത്സാഹനവും നൽകി പിന്തുണയ്‌ക്കുന്നതെന്നും പന്ത് കൂട്ടിച്ചേർത്തു.
This Guru Purnima, celebrate the mentors who guide us! 🙏
From cricket legends like Rohit Sharma praising Rahul Dravid to Rishabh Pant crediting MS Dhoni’s mentorship, see how these stars acknowledge their guiding lights 😍#RohitSharma #RishabhPant #ShivamDube #AbhishekSharma… pic.twitter.com/ZyrUpij4QC
— Star Sports (@StarSportsIndia) July 20, 2024
“>