ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടക്കുമെന്ന് പാക് പേസർ ഹസൻ അലി. സമ ടീവിയോട് സംസാരിക്കുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ക്രിക്കറ്റ് ഒരിക്കലും അവസാനിക്കില്ലെന്നും ഹസൻ അലി പറഞ്ഞു. അടുത്തവർഷമാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്.
ഞങ്ങളുടെ (പിസിബി) ചെയർമാൻ ഇതിനകം പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫിയുടെ വേദി പാകിസ്താനിലാണെങ്കിൽ അത് പാകിസ്താനിൽ തന്നനെ നടന്നിരിക്കും. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞങ്ങൾ അവരെ കൂടാതെ കളിക്കും.” “ക്രിക്കറ്റ് പാകിസ്താനിൽ തന്നെ നടക്കും. ഇന്ത്യ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്രിക്കറ്റ് അവസാനിച്ചുവെന്ന് അർത്ഥമില്ല. ഇന്ത്യയെ കൂടാതെ മറ്റ് നിരവധി ടീമുകളുണ്ട്.” –ഹസൻ അലി പറഞ്ഞു.
പാകിസ്താനിൽ തന്നെ ചാമ്പ്യൻസ് ട്രോഫി നടക്കുമെന്ന് നേരത്തെ മൊഹ്സിൻ നഖ്വിയും ഐസിസിയുടെ വാർഷിക മീറ്റിംഗിൽ വ്യക്തമാക്കിയിരുന്നു. പിസിബിക്ക് മറ്റ് പദ്ധതികളൊന്നുമില്ല. ഇന്ത്യയെ പാകിസ്താനിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഐസിസിയുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.















