ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്‌ക്കായി 6,21,940 കോടി രൂപ വകയിരുത്തി. മൊത്തം ബജറ്റിന്റെ 12.9 ശതമാനമാണിത്. മുൻ സാമ്പത്തിക വർഷം 5.94 ലക്ഷം കോടിയായിരുന്നു പ്രതിരോധ മേഖലയ്‌ക്കായി നീക്കി വച്ചിരുന്നത്. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബജറ്റ് പ്രഖ്യാപനം സായുധസേനയെ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സായുധ സേനയുടെ മൂലധന വിഹിതമായി 1.72 ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബോർഡർ റോഡ്സ് ഓർഗനൈസേഷന് (BRO) 6,500 കോടിയും സേനാംഗങ്ങളുടെ ശമ്പളം ഒഴികെയുള്ള മറ്റ് ചെലവുകൾക്കായി 92,088 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പെൻഷൻ വിതരണത്തിനായി 1.41 കോടി നീക്കി വച്ചിരിക്കുന്നതിന് പുറമെ കോസ്റ്റ് ഗാർഡിന് 7,651.80 കോടിയും ഡിആർഡിഒയ്‌ക്ക് 23,855 കോടിയും അനുവദിച്ചു. പ്രതിരോധമേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി iDEX പദ്ധതിക്ക് (Innovations For Defence Excellence) 518 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
As far as the allocation to Ministry of Defence is concerned, I thank the Finance Minister for giving the highest allocation to the tune of Rs 6,21,940.85 Crore, which is 12.9 % of total Budget of GoI for FY 2024-25.
The capital outlay of Rs 1,72,000 Crore will further…
— Rajnath Singh (@rajnathsingh) July 23, 2024
“>
സായുധ സേനയ്‌ക്ക് വേണ്ടിയുള്ള ആയുധങ്ങളുടെയും മറ്റും ഇറക്കുമതി കുറച്ച് കയറ്റുമതി വർദ്ധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സേന നിർമ്മിക്കുന്ന ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ 1.75 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിരോധ മേഖലയ്‌ക്ക് വേണ്ടി ബജറ്റിൽ ഉയർന്ന വിഹിതം നീക്കി വച്ചതിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന് രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങൾ സേനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.