ബജറ്റിലും പ്രതിരോധ മേഖല 'സൂപ്പർ സ്റ്റാർ'; അനുവദിച്ചത് 6.21 ലക്ഷം കോടി രൂപ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിലും പ്രതിരോധ മേഖല ‘സൂപ്പർ സ്റ്റാർ’; അനുവദിച്ചത് 6.21 ലക്ഷം കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 05:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്‌ക്കായി 6,21,940 കോടി രൂപ വകയിരുത്തി. മൊത്തം ബജറ്റിന്റെ 12.9 ശതമാനമാണിത്.  മുൻ സാമ്പത്തിക വർഷം 5.94 ലക്ഷം കോടിയായിരുന്നു പ്രതിരോധ മേഖലയ്‌ക്കായി നീക്കി വച്ചിരുന്നത്. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബജറ്റ് പ്രഖ്യാപനം സായുധസേനയെ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

സായുധ സേനയുടെ മൂലധന വിഹിതമായി 1.72 ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബോർഡർ റോഡ്സ് ഓർ​ഗനൈസേഷന് (BRO) 6,500 കോടിയും സേനാം​ഗങ്ങളുടെ ശമ്പളം ഒഴികെയുള്ള മറ്റ് ചെലവുകൾക്കായി 92,088 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പെൻഷൻ വിതരണത്തിനായി 1.41 കോടി നീക്കി വച്ചിരിക്കുന്നതിന് പുറമെ കോസ്റ്റ് ഗാർഡിന് 7,651.80 കോടിയും ഡിആർഡിഒയ്‌ക്ക് 23,855 കോടിയും അനുവദിച്ചു. പ്രതിരോധമേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി iDEX പദ്ധതിക്ക് (Innovations For Defence Excellence) 518 കോടി  രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

As far as the allocation to Ministry of Defence is concerned, I thank the Finance Minister for giving the highest allocation to the tune of Rs 6,21,940.85 Crore, which is 12.9 % of total Budget of GoI for FY 2024-25.

The capital outlay of Rs 1,72,000 Crore will further…

— Rajnath Singh (@rajnathsingh) July 23, 2024

“>

 

സായുധ സേനയ്‌ക്ക് വേണ്ടിയുള്ള ആയുധങ്ങളുടെയും മറ്റും ഇറക്കുമതി കുറച്ച് കയറ്റുമതി വർദ്ധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സേന നിർമ്മിക്കുന്ന ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ 1.75 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിരോധ മേഖലയ്‌ക്ക് വേണ്ടി ബജറ്റിൽ ഉയർന്ന വിഹിതം നീക്കി വച്ചതിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന് രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങൾ സേനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: defencerajnath singhnirmala sitharamandefence ministryFEATURED2Union Budget 2024-25
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies