പാലക്കാട്: സ്കൂൾ വാഹനമിടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. നാല് വയസുകാരിയായ ഹിബയാണ് മരിച്ചത്. വീടിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. സ്കൂൾ വാഹനത്തിൽ വന്നിറങ്ങിയ കുട്ടിയെ അതേ വാഹനം ഇടിക്കുകയായിരുന്നു.
സ്കൂൾ വാഹനത്തിന് മുന്നിലൂടെ കുട്ടി റോഡിന്റെ മറുവശത്തേക്ക് കടക്കവെയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇന്ന് കൊല്ലം പോളയത്തോടുണ്ടായ വാഹനാപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. കുടുംബത്തോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.