ഒൻപത് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാർ; നിയമന ഉത്തരവ് പുറത്തിറക്കി രാഷ്ട്രപതി ഭവൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒൻപത് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാർ; നിയമന ഉത്തരവ് പുറത്തിറക്കി രാഷ്‌ട്രപതി ഭവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 06:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്നലെ രാത്രിയോടെയാണ് രാഷ്‌ട്രപതി ഭവൻ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്‌ട്ര, പഞ്ചാബ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.

മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.കൈലാസനാഥനാണ് പുതുച്ചേരി ലഫ്.ഗവർണറായി നിയമനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹം, ഗുജറാത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിരമിച്ചത്. ഹരിഭാവു കിസൻ ബാഗ്‌ദെയാണ് രാജസ്ഥാന്റെ പുതിയ ഗവർണർ. സി എച്ച് വിജയശങ്കറാണ് മേഘാലയ ഗവർണർ.

ഝാർഖണ്ഡ് ഗവർണറായിരുന്ന സി പി രാധാകൃഷ്ണൻ ആണ് മഹാരാഷ്‌ട്രയുടെ പുതിയ ഗവർണർ. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്വാറാണ് പുതിയ ഝാർഖണ്ഡ് ഗവർണർ. തെലങ്കാന ഗവർണറായി ജിഷ്ണുദേവ് വർമ്മയ്‌ക്കും, സിക്കിം ഗവർണറായി ഓം പ്രകാശ് മാത്തൂറിനും ഛത്തീസ്ഗഡ് ഗവർണറായി രമൺ ദേകയ്‌ക്കും നിയമനം നൽകി.

ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പൂർ ഗവർണറുടെ അധികചുമതല നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയ്‌ക്ക്
പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായും നിയമനം നൽകി.

Tags: PresidentDRAUPATHI MURMUnew governors
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies