തൃശ്ശൂർ: എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പോലീസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയുമായി മോട്ടോർ സൈക്കിളിൽ വരവേയാണ് യുവാവ് പിടിയിലാവുന്നത്.
തൃശൂർ മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് സ്കൂബ ഡ്രൈവറായ ശ്യാം.ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി MDMA കൊണ്ടുവന്നത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.