ബെംഗളൂരുവിലെ പിജിയില്‍ 24-കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മദ്ധ്യപ്രദേശില്‍ നിന്ന് പിടിയിലായി. അഭിഷേക് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ യുവതിയുടെ റൂം മേറ്റിന്റെ മുന്‍ കാമുകനാണ്. ഇയാള്‍ ബിഹാറുകാരനാണ്. കൃതികുമാരിയും ബിഹാര്‍ സ്വദേശിനിയാണ്. മാര്‍ച്ച് മുതല്‍ ഇവര്‍ ബെംഗളൂരുവിലെ പിജിയിലാണ് താമസം. ഒരു അക്കാഡമിക് പ്ലാറ്റ്‌ഫോമില്‍ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
റൂം മേറ്റും കാമുകനും തമ്മിലുള്ള തര്‍ക്കത്തില്‍ യുവതി ഇടപെടുന്നത് പതിവായിരുന്നു. റൂം മേറ്റിനോട് പ്രണയം അവസാനിപ്പിക്കാനും ഇവിടെ നിന്ന് താമ,ം മാറാനും കൃതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം. യുവാവിന് ജോലിയുണ്ടായിരുന്നില്ല. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. പിന്നാലെ കൃതിയും സുഹൃത്തും ഇയാളെ ഒഴിവാക്കി ഫോണുകള്‍ എടുക്കാതെയായി. ഇതിന് പിന്നാലെ ഒരു ദിവസം പിജിയിലെത്തിയ ഇയാള്‍ ബഹളം വച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 11നാണ് കൃതി കുമാരിക്ക് കുത്തേല്‍ക്കുന്നത്. നിരവധി തവണ ഇയാള്‍ കഴുത്തിലാണ് കുത്തിയിറക്കിയത്. പ്രതിയെ ബെംഗളൂരുവില്‍ എത്തിച്ച് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ വൈറലായിരുന്നു. ഇത് ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.