വടചെന്നൈ എന്ന ചിത്രത്തിലെ കൊലപാതക ദൃശ്യങ്ങൾ അനുസ്മരിപ്പിക്കും വിധമുള്ള അരുംകൊല തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ അരങ്ങേറി. 25-കാരനായ ഹോട്ടൽ ജീവനക്കാരൻ മൊഹമ്മദ് ആഷിഖ് ആണ് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ധർമ്മപുരി ജില്ലയിൽ ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
നാല് പേരടങ്ങുന്ന സംഘമാണ് ഫോൺ ചെയ്തുകാെണ്ടിരുന്ന യുവാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. ഓരോരുത്തരായി കടന്നുവന്നാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാളോട് ആഷിഖ് സംസാരിക്കുന്നതും കാണാമായിരുന്നു.രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവിനെ പിന്തുടർന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. മറ്റുള്ള ജീവനക്കാരെ അക്രമികൾ കത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ധർമ്മപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആഷിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹാഭ്യർത്ഥന നടത്താൻ രണ്ട് മാസം മുമ്പ് അവളുടെ വീട്ടിൽ വന്നിരുന്നുവെന്നും കണ്ടെത്തി. എന്നാൽ യുവതി ആഷികിന്റെ അഭ്യർത്ഥന നിരസിച്ചു.
യുവതിയുടെ സഹോദരങ്ങളായ ജനരഞ്ജനും ഹംസപ്രിയനും ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത പൊലീസ് ജനരഞ്ജനും ഹംസപ്രിയനും ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കി. ആഷിക്കും യുവതിയും തമ്മിലുള്ള പ്രണയമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.
Hotel employee hacked to death in Tamil Nadu’s Dharmapuri. The deceased was identified as 25-year-old Muhammad Ashik.
One person arrested, police looking out for more suspects.#TamilNadu pic.twitter.com/GFV0B7tH62
— Vani Mehrotra (@vani_mehrotra) July 28, 2024
“>