അറസ്റ്റ് ചെയ്ത പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണം; ക്ഷേത്രപൂജാരിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറസ്റ്റ് ചെയ്ത പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണം; ക്ഷേത്രപൂജാരിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 11:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും. കുര്യാത്തി ജംഗ്ഷനിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ധാർമ്മിക സമരം നടന്നത്. അമ്മമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് പ്രതിഷേധത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസ് അതിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെയൊക്കെ നഗ്നമായ ലംഘനം നടത്തിയാണ് പൊലീസ് ക്ഷേത്രത്തിൽ നിന്നും പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് വിശ്വഹിന്ദു പരിഷത് ചൂണ്ടിക്കാട്ടി. പിറ്റേന്ന് രാവിലെ പത്ത് മണിക്ക് ശംഖുമുഖം എസിയുടെ മുൻപിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും
തുറന്നിരിക്കുന്ന അമ്പലത്തിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ട് പോയ നടപടി സമീപകാല കേരളത്തിൽ സംഭവിച്ചിട്ടില്ലാത്തതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ അവിവേകം എന്നതിലുപരി അതിന് വേറെ മാനങ്ങളുണ്ടെന്നും ഗൗരവമായിട്ടാണ് വിശ്വഹിന്ദു പരിഷത് ഈ വിഷയത്തെ കാണുന്നതെന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും നേതാക്കൾ പറഞ്ഞു.

തിരുമല വാർഡ് കൗൺസിലർ തിരുമല അനിൽ, കുര്യാത്തി വാർഡ് കൗൺസിലർ മോഹനൻ നായർ, മണക്കാട് വാർഡ് കൗൺസിലർ സുരേഷ്, ഹിന്ദു ഐക്യവേദി നേതാവ് സന്ദീപ് തമ്പാനൂർ, ക്ഷേത്രസംരക്ഷണ സമിതി നേതാവ് ഷാജു ശ്രീകണ്‌ഠേശ്വരം, ആറ്റുകാൽ കുര്യാത്തി അമ്മൻകോവിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നന്ദകുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ സംസാരിച്ചു.

Tags: Kerala Policeഅറസ്റ്റ്attukalക്ഷേത്ര പൂജാരികുര്യാത്തി അമ്മൻകോവിൽ
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies