ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നത്; മുസ്ലിം വ്യക്തി നിയമപ്രകാരം ശൈശവവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നത്; മുസ്ലിം വ്യക്തി നിയമപ്രകാരം ശൈശവവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: 2006ലെ ശൈശവ വിവാഹ നിരോധന നിയമം മതവ്യത്യാസം ഇല്ലാതെ രാജ്യത്തെ ഓരോ പൗരനും ബാധകമാണെന്ന് ഹൈക്കോടതി. ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം നേടുന്നതെന്നും കോടതി നിരീക്ഷിച്ചു.ഋതുമതിയായ 15 കാരിക്ക് വിവാഹിതയാകാൻ മുസ്ലിം വ്യക്തി നിയമം അനുമതി നൽകുന്നുണ്ടെന്നും ഈ അവകാശം 2006 ലെ നിയമം നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

2012 ഡിസംബർ 30ന് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ ഇസ്‌ലാമിക ആചാരപ്രകാരം നടന്ന ശൈശവവിവാഹമാണ് ഹര്‍ജിക്ക് അടിസ്ഥാനം. പ്രായപൂർത്തിയാകാത്ത മകളെ രണ്ടാം പ്രതിക്ക് വിവാഹം ചെയ്തുകൊടുത്ത പിതാവാണ് ഒന്നാം പ്രതി. ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റും സെക്രട്ടറിയുമാണ് മൂന്നും നാലും പ്രതികൾ. സാക്ഷിയായിരുന്നു അഞ്ചാം പ്രതി.

2012 നടന്ന വിവാഹത്തിനെതിരെ ശിശു വികസന ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളാണ് ഹൈക്കോടതിയിൽ എത്തിയത്. സ്‌കൂൾ അധികൃതർ പെൺകുട്ടിയുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയെന്നും മറ്റുമുള്ള ഹർജിക്കാരുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ വിചാരണ കോടതിയിൽ ഉന്നയിക്കാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ നിർദേശിച്ചു

ശൈശവ വിവാഹം കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ നിഷേധിക്കുന്നതായും കോടതി കൂട്ടിച്ചേർത്തു. നേരത്തെയുള്ള വിവാഹവും ഗർഭധാരണവും ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, ലൈംഗികമായി പകരുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ശൈശവ വിവാഹം പലപ്പോഴും പെൺകുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു. ബാല വധുക്കൾ ഗാർഹിക പീഡനത്തിനും കൂടുതലായി ഇരകളായിരുന്നു. ശൈശവ വിവാഹം സമൂഹിക- സാമ്പത്തിക അവസരങ്ങൾ പരിമിതപ്പെടുത്തുമെന്നും കോടതി പറഞ്ഞു.

 

Tags: High CourtChild MarraiageMuslim personal law
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies