മലപ്പുറം: താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ആൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മനാഫ്, സഫീർ എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞ് പ്രതികളിൽ ഒരാൾ ബൈക്ക് നിർത്തുകയായിരുന്നു. കുട്ടി ബൈക്കിൽ കയറിയശേഷം പ്രതികളെ രണ്ടാമനും ബൈക്കിൽ കയറി. തുടർന്ന് വീടിന്റെ പരിസരത്ത് കുട്ടിയെ ഇറക്കാതെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇരുവരും കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വച്ച് കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവിടെ നിന്നും കുട്ടിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലഹരി നൽകി വീണ്ടും പ്രതികൾ പീഡിപ്പിച്ചു. മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. പ്രതികളിൽ ഒരാളായ മനാഫ് ഇതിനുമുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നു.















