മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ലാത്ത സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിം​ഗ് കോളേജിലെ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. സർക്കാർ നേഴ്സിം​ഗ് കോളേജിന് കൗൺസിലിന്റെ അംഗീകാര‌‍‌മില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

കോളേജിൽ നിന്ന് ആരംഭിച്ച് ജനറൽ ആശുപത്രി വഴി ആരോ​ഗ്യ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നത്.
കഴിഞ്ഞ വർഷമാണ് മന്ത്രി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ സർക്കാർ നേഴ്സിം​ഗ് കോളേജ് ആരംഭിച്ചത്. 60 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. എന്നാൻ നേഴ്സിം​ഗ് കൗൺസിലിന്റെ അം​ഗീകാരമില്ലാതെയാണ് ഈ കോളേജ് ഉൾപ്പെടെ കേരളത്തിലെ 24 കോളേജുകൾ പ്രവർത്തിക്കുന്നതെന്ന് വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കൗൺസിൽ അം​ഗീകാരം ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം ആരോ​ഗ്യ സർവ്വകലാശാല തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് കോളേജ് അധികൃതരുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം നൽകാൻ അവർക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. മതിയായ ലാബ് സൗകര്യങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ അം​ഗീകാരം നൽകാത്തത്.

കഴിഞ്ഞ ദിവസങ്ങളിലും വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോളേജിലെ വിദ്യാർത്ഥികൾ തന്നെ പഠനം മുടക്കിക്കൊണ്ട് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.

ഒരാഴ്ചയ്‌ക്കകം ബസ് സൗകര്യം ഉറപ്പാക്കുമെന്നും നിലവിലെ കെട്ടിടത്തിൽ നിന്ന് എത്രയും പെട്ടെന്ന് കുട്ടികളെ മാറ്റുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഐഎംസി അംഗീകാരം ഇല്ലാത്തത് കോഴ്സിനെ ബാധിക്കില്ലെന്നും കെട്ടിടം നോക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, കോന്നി മെഡിക്കൽ കോളേജിലേക്ക് നേഴ്സിംഗ് കോളേജ് മാറ്റണമെന്ന രക്ഷിതാക്കളുടെ ആവശ്യം സർക്കാർ തള്ളിയിട്ടുണ്ട്.

Tags: pathanamthittastudentsnursing college
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies