ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ദുരന്തമായി സഞ്ജു സാംസണ്‍. മത്സരത്തില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജു ഇന്നും ഡക്കാവുകയായിരുന്നു. നാല് പന്താണ് നേരിട്ടത്. 2.5 ഓവറില്‍ വിക്രമസിംഗയുടെ പന്തില്‍ ഹസരംഗയ്‌ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു കൂടാരം കയറിയത്. കിട്ടിയ അവസരം മുതലാക്കാത്ത സഞ്ജുവിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും ആരാധക രോഷം ശക്തമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് യശസ്വി ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. പിന്നാലെയാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. ഇന്നിംഗ്‌സില്‍ നേരിട്ട നാലാം പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെയായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍.
രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. പുറത്തായതിന് ശേഷം സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്ന വാദം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇന്ന് അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലേക്ക് സഞ്ജുവിനെ പരിഗണിക്കണോ എന്നതില്‍ ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടനം സെലക്ടര്‍മാര്‍ വിലയിരുത്തും.







Happy Retirement Sanju Samson #INDvsSL pic.twitter.com/s1oHmUpdfO
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) July 30, 2024
“>















