സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷയ്ക്ക് വിധേയനാക്കിയത് തൃശൂർ സ്വദേശി നൈസാം സാദിഖിനെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷയ്‌ക്ക് വിധേയനാക്കിയത് തൃശൂർ സ്വദേശി നൈസാം സാദിഖിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി.രാജ്യത്തിന്റെ കിഴക്കൻ പ്രവശ്യയായ ജുബൈലിൽ 2016ലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ടത്. തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്

എട്ട് വർഷം മുൻപ് ചെറിയ പെരുന്നാൾ ദിവസം പുലർച്ചെയാണ് സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജുബൈലില്‍ വര്‍ക്ക്‌ഷോപ്പ് മേഖലയില്‍ നഗരസഭാ മാലിന്യപ്പെട്ടിക്കു സമീപം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ് വൈകാതെ അഞ്ചുപ്രതികളെയും അറസ്റ്റ് ചെയ്തു.

പണമിടപാട് നടത്തിയിരുന്ന സമീറില്‍ നിന്ന് പണം കവരുന്നതിനായി സൗദി യുവാക്കള്‍ സമീറിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനുള്ള വിവരങ്ങൾ കൈമാറിയത് തൃശൂർ സ്വദേശിയായ നൈസാം സാദിഖ് എന്ന നിസാമുദ്ദീനാണ്. എന്നാൽ കൈയിൽ പണമില്ലെന്ന് കണ്ടതോടെ പ്രതികൾ സമീറിനെ ബന്ദിയാക്കി മർദിച്ചു. ഇതിനിടെയിലാണ് മരണം സംഭവിച്ചെന്ന് കോടതി കണ്ടെത്തി.

രാജ്യദ്രോഹകുറ്റം ചുമത്തിയാണ് സൗദി പ്രോസിക്യൂഷൻ കേസ് പരിഗണിച്ചത്. പ്രത്യേക കോടതി വധശിക്ഷ വിധിച്ച കേസ് അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവയ്‌ക്കുകയായിരുന്നു. പിന്നാലെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ശിക്ഷ നടപ്പാക്കാൻ അനുമതി നൽകുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യാന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .പ്രതികൾ ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു.

Tags: Deathsaudisentencearabia
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies