ഡ്യുറാൻ് കപ്പിൽ വീശിയടിച്ച ബ്ലാസ്റ്റേഴ്സ് കൊടുങ്കാറ്റിൽ തകർന്നു തരിപ്പണമായി മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത 8 ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ ആദ്യ പ്രധാന മത്സരവുമായിരുന്നു ഇത്. ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോൾ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്ക് ഇറങ്ങിയത്
ടീമിലെ പുത്തൻ എൻട്രി നോവ സദൂയി ക്വാമെ പെപ്ര എന്നിവർ ഹാട്രിക് തികച്ചു. മത്സര വിജയം വയനാട്ടിലെ ദുരിത ബാധിതർക്ക് സമർപ്പിക്കുന്നുവെന്ന് ടീം വ്യക്തമാക്കി. കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇന്ന് താരങ്ങൾ കളത്തിലിറങ്ങിയത്.
ഇഷാൻ പണ്ഡിത ഇരട്ടഗോളുമായി പട്ടിക തികച്ചു. ബെഞ്ചിലെ കരുത്ത് കാട്ടാനാണ് മുംബൈ സിറ്റി ഇറങ്ങിയത്. എന്നാൽ ഒന്ന് കത്തിയെരിയാൻ പോലും അനുവദിക്കാതെ ക്യാപ്റ്റൻ ലൂണയും സംഘവും മുംബൈയെ കൂച്ചുവിലങ്ങിട്ട് തളയ്‌ക്കുകയായിരുന്നു. 32,45,50,53,76,86,87 എന്നീ മിനിട്ടുകളിലാണ് മഞ്ഞപ്പട വലകുലുക്കിയത്.
ഇത് വയനാടിനായി 💛
Let’s unite and heal together 🫂#KBFC #KeralaBlasters pic.twitter.com/Em8cPEYvpl
— Kerala Blasters FC (@KeralaBlasters) August 1, 2024