തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് തകർന്നു. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വച്ചാണ് ആക്രമണം നടന്നത്.
കല്ലേറിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74ലെ ചില്ലാണ് തകർന്നത്. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
വന്ദേഭാരതിന് നേരെയുള്ള സാമൂഹ്യ വിരുദ്ധരുടെ ആക്രമണം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ മാസവും തൃശൂരിൽ വച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ രണ്ട് ചില്ലുകളും തകർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.