ഓസ്ട്രേലിയക്ക് എതിരെയുള്ള 52 വർഷത്തെ തോൽവികളുടെ ചരിത്രം തിരുത്തി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പൂൾ ബിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘം ജയം പിടിച്ചെടുത്തത്. 1972 ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഓസ്ട്രേലിയക്ക് എതിരെയുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. ബെൽജിയത്തിനെതിരെയുള്ള തോൽവിയുടെ ദുഃഖമാണ് ഈ ത്രസിപ്പിക്കുന്ന ജയത്തിലൂടെ ഇന്ത്യ മറന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ടീം ക്വാർട്ടർ പ്രതീക്ഷകളും ഒന്നൂകുടി സജീവമാക്കി.
12-ാം മിനിട്ടിൽ അഭിഷേകിന്റെ ഗോളിൽ ഇന്ത്യയാണ് മുന്നിലെത്തിയത്. ഒരുമിനിട്ടിന് ശേഷം നായകൻ ഹർമൻ പ്രീത് സിംഗ് ലീഡ് ഡബിളാക്കി. എന്നാൽ ആദ്യപകുതിക്ക് മുൻപ് ഓസ്ട്രേലിയ ഒരു ഗോൾ മടക്കി. ആധിപത്യം തുടർന്ന ഇന്ത്യ 32-ാം മിനിട്ടിൽ ലീഡ് മൂന്നാക്കി ഉയർത്തി. ഹർമനാണ് പെനാൽറ്റി വലയിലെത്തിച്ചത്.
55-ാം മിനിറ്റിൽ ഗോവേഴ്‌സ് ബ്ലേക്കിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് ഓസ്‌ട്രേലിയ തുടരെ ആക്രമണം നടത്തിയെങ്കിലും ശ്രിജേഷ് മുന്നിൽ നിന്ന ഇന്ത്യയുടെ പ്രതിരോധം പൊളിക്കാനായില്ല. ഇതോടെഇന്ത്യ ചരിത്രം വിജയം കൈയെത്തിപ്പിടിച്ചു.