റാഞ്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ച് എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനവും അടിയന്തര നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് എബിവിപിയുടെ പിന്തുണയുണ്ടാകുമെന്നും ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെയും പ്രവർത്തകരെയും ദേശീയ അദ്ധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി അഭിനന്ദിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് എബിവിപിയും സ്റ്റുഡന്റ്സ് ഫോർ സേവയും. സേവാഭാരതിയുമായി സഹകരിച്ചാണ് എബിവിപിയുടെ പ്രവർത്തനം. സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുകളെത്തിക്കുന്നതിന്റെ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ദുരിതത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ട പഠനോപകരണങ്ങൾ സ്വരൂപിച്ച് നൽകുമെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു.
पावनतीर्थ श्री सम्मेद शिखर जी, पारसनाथ, झारखंड में आयोजित हो रही अभाविप की दो दिवसीय ‘केंद्रीय कार्यसमिति बैठक’ का शुभारंभ राष्ट्रीय अध्यक्ष प्रो. @DrRajSharan, राष्ट्रीय महामंत्री श्री @yagywalkya एवं राष्ट्रीय संगठन मंत्री श्री @AshishSainram द्वारा दीप प्रज्वलित कर किया गया।… pic.twitter.com/zKBPLB9Bq0
— ABVP (@ABVPVoice) August 3, 2024
“>
നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷ നടത്തിപ്പുകളിലെ ക്രമക്കേടുകൾ ദൗർഭാഗ്യകരമാണെന്നും ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുന്നതിന് കാരണമാകുമെന്നും യജ്ഞവൽക്യ ശുക്ല പറഞ്ഞു. രാഷ്ട്രത്തിലെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയയുടെ സുതാര്യതയും, വിശ്വാസ്യതയും എൻടിഎയുടെ കെടുകാര്യസ്ഥത കാരണം സംശയത്തിലായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻടിഎയിൽ അടിയന്തരമായ അഴിച്ചുപണി അനിവാര്യമാണെന്നും ശാസ്ത്രീയമായ പഠനങ്ങളിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഝാർഖണ്ഡിലെ പാരസ്നാഥിലാണ് ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എബിവിപിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും വരുംകാല കർമ്മപദ്ധതി രൂപീകരണവും പ്രവർത്തക സമിതി യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.