മുൻനിര ബാറ്ററായ താരത്തെ അഞ്ചുവർഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ഇഹ്സാനുള്ള ജനത്തിന് വിലക്കേർപ്പെടുത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് വിലക്ക്. ആർട്ടിക്കിൾ 2.1.1 ലംഘിച്ചെന്ന് കണ്ടെത്തി. താരം തെറ്റ് സമ്മതിച്ചിട്ടുണ്ടുമുണ്ട്.
മത്സര ഫലത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലോ, ഒത്തുകളിയിലോ പങ്കാളിയാവുക എന്നതാണ് കുറ്റം.”നിയമ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ, ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹത്തിന് അഞ്ച് വർഷത്തെ വിലക്കി.”—എന്നാണ് എസിബി വ്യക്തമാക്കിയത്.
വെറ്ററൻ താരം നൗറോസ് മംഗലിന്റെ സഹോദരനാണ് ഇഹ്സാനുള്ള. ദേശീയ ടീമിനായി 3 ടെസ്റ്റുകളും 16 ഏകദിനങ്ങളും ഒരു ടി20 ഐയും കളിച്ചിട്ടുണ്ട്. കാബൂൾ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിലാണ് വിവാദമുണ്ടായത്. താരത്തിന്റെ വിലക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.