നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ്‌ സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ്‌ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 10:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ സന്തോഷിപ്പിച്ചെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്.

“പാരിസ് ഒളിമ്പിക്സ് 2024 ലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ അസാമാന്യ പ്രകടനം കാഴ്ചവച്ച് വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ,” രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു. തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടുന്ന ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് നീരജ്.

സൈന്യത്തിൽ സുബേദാറായി സേവനമനുഷ്ഠിക്കുന്ന നീരജ് ചോപ്രയ്‌ക്ക് ഇന്ത്യൻ ആർമിയും ആശംസകൾ അറിയിച്ചു. “സുബേദാർ മേജർ നീരജ് ചോപ്ര രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു. പാരിസ് ഒളിമ്പിക്സിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ നീരജിന് സൈന്യത്തിന്റെ അഭിനന്ദനങ്ങൾ,” ഇന്ത്യൻ സൈന്യം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

മത്സരത്തിൽ രണ്ടാം ശ്രമത്തിലാണ് നീരജിന്റെ മികച്ച ത്രോ പിറന്നത്. എന്നാൽ തുടർച്ചയായ നാല് ഫൗളുകളാണ് സ്വർണ മെഡൽ മോഹങ്ങൾക്ക് തിരിച്ചടിയായത്. 89.45 മീറ്റർ എന്നത് നീരജിന്റെ രണ്ടാമത്തെ മികച്ച പ്രകടനമായിരുന്നുവെങ്കിലും സ്വർണം നിലനിർത്താൻ അത് പര്യാപ്തമായിരുന്നില്ല . 92 .97 മീറ്റർ എറിഞ്ഞ പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം നേടിയത്.

Tags: Indian Armyrajnath singhNEERAJ CHOPRAPARIS OLYMPICS 2024javelin throw finalUnion Defence Minister
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies