ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് ജൂനിയർ ഹോക്കി പുരുഷ ടീമിനെ പരിശീലിപ്പിക്കും. ഹോക്കി ഇന്ത്യയാണ് താരത്തിന്റെ അടുത്ത അദ്ധ്യായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. 2-1 ന് സ്പെയിനിനെ തകർത്താണ് ഇന്ത്യ പാരിസിൽ വെങ്കലം നിലിനിർത്തിയത്.മത്സരത്തിൽ മിന്നും സേവുകളുമായി താരം മികച്ച പ്രകടനം നടത്തിയിരുന്നു.
മത്സരത്തിന് ശേഷം വിരമിക്കുമ്പോൾ യു-ടേൺ എടുക്കില്ലെന്ന് ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് നടന്ന മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ഹോക്കി ഇന്ത്യ പുതിയ തീരുമാനം അറിയിച്ചത് .
“ഇതിഹാസം, മറ്റൊരു ഇതിഹാസ നീക്കം നടത്തുന്നു. ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി പി.ആർ ശ്രീജേഷിനെ നിയമിച്ചു. കളിക്കുന്നത് മുതൽ കോച്ചിംഗ് വരെ, നിങ്ങൾ എല്ലാ യുവതാരങ്ങളെയും പ്രചോദിപ്പിക്കുന്നത് തുടരൂ. നിങ്ങളുടെ പരിശീലന ഘട്ടത്തിനായി കാത്തിരിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ ഹോക്കി ഇന്ത്യ കുറിച്ചു.
“ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് അവസാന മത്സരം കളിച്ചു. ശ്രീജേഷ് ജൂനിയർ ഇന്ത്യ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകുമെന്ന് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇക്കാര്യം സായിയുമായും ഇന്ത്യൻ സർക്കാരുമായും ചർച്ച ചെയ്യും…,” സിംഗ് എഎൻഐയോട് നേരത്തെ പറഞ്ഞിരുന്നു.
View this post on Instagram
“>