ആഴ്ചകൾക്ക് മുൻപാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം വിനോദ് കാംബ്ലിയുടെ ഒരു വീഡിയോ വൈറലായത്. നടക്കാനോ നിൽക്കാനോ സാധിക്കാത്ത താരം റോഡിൽ കുഴഞ്ഞു വീഴാൻ പോകുന്നതായിരുന്നു വീഡിയോ. ബൈക്ക് ഓടിക്കാനാകാതെ നിലംപതിച്ച അദ്ദേഹത്തെ മുംബൈ തെരുവിലുണ്ടായിരുന്നവർ താങ്ങിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. താരം മദ്യപിച്ച് ലക്കുക്കെട്ടതാണെന്നു ആരോഗ്യം മോർശമാണെന്നും വാദങ്ങൾ ഉയർന്നു.
ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഒരു വീഡിയോയിൽ കാംബ്ലി പ്രത്യക്ഷപ്പെടുന്നത്. ദൈവത്തിന്റെ കൃപയാൽ ഇപ്പോൾ ആരോഗ്യവാനാണ്. അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഗ്രാണ്ടിൽ ബാറ്റും കൊണ്ട് കളിക്കാനിറങ്ങാനാകും—കാംബ്ലി പറഞ്ഞു.
സച്ചിൻ ടെൻഡുൽക്കറിന്റെ സമകാലീനനായ താരം 100ലധികം ഏകദിനങ്ങളും 17 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ പതിനായിരത്തിലേറെ റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ഒരുപക്ഷ സച്ചിനേക്കാൾ പ്രതിഭയുണ്ടായിട്ടും അച്ചടക്കമില്ലായ്മയാണ് കാംബ്ലിക്ക് ജീവിതത്തിലും കരിയറിലും വില്ലനായത്.