ചെമ്പരത്തിപ്പൂവ് ചായയിൽ പൊല്ലാപ്പ് പിടിച്ച് നടി നയൻതാര. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചെമ്പരത്തിപ്പൂ ചായയുടെ ഗുണങ്ങൾ വാഴ്‌ത്തികൊണ്ടുള്ള പങ്കുവെച്ച പോസ്റ്റാണ് വാഗ്വാദത്തിന് വഴിവെച്ചത്.
ചെമ്പരത്തിപ്പൂ ചായ പണ്ട് മുതൽ ആയുർവേദത്തിൽ പ്രചാരത്തിൽ ഉള്ളതാണെന്നായിരുന്നു താരം അവകാശപ്പെട്ടത്. കൂടാതെ ഇതിൽ ഉയർന്ന തോതിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ടെന്നും പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ധം, ഹൃദ്രോഗം, മുഖക്കുരു എന്നിവയെ നിയന്ത്രിക്കാൻ സഹായകമാണെന്നുമായിരുന്നു പോസ്‌റ്റിന്റെ പറഞ്ഞിരുന്നത്. ഒപ്പം വൈറ്റമിനുകൾ നിറഞ്ഞ പാനീയം പ്രതിരോധശക്തിക്ക് വർദ്ധിപ്പിക്കുന്നതിനാൽ മഴക്കാലത്ത് ഉപയോഗിക്കാൻ ഉത്തമമാണെന്നും നയൻതാരയുടെ പോസ്‌റ്റിൽ പറയുന്നു. തന്റെ ഡയറ്റീഷ്യൻ മുൻമുൻ ഗനേരിവാൽ തന്റെ ഡയറ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചെമ്പരത്തിപ്പൂ ചായയുടെ റെസിപ്പിക്കായി ഗനേരിവാളിന്റെ ഇൻസ്റ്റാ പേജ് സന്ദർശിക്കാനും നയൻതാര ആവശ്യപ്പെടുന്നു.
എന്നാൽ ചെമ്പരത്തിപ്പൂ ചായയ്‌ക്ക് ഈ പറയുന്ന ഗുണങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞ് മലയാളിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് പരസ്യമായി രംഗത്തെത്തി. ഒപ്പം നടി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഡോ. സിറിയക് ആരോപിച്ചു. സിറിയക്കിന്റെ പോസ്‌റ്റിന് മറുപടിയുമായി ന്യൂട്രീഷനിസ്റ്റ് മുൻമുൻ ഗനേരിവാൾ എത്തിയതോടെ ചെമ്പരത്തിപ്പൂ ചായയെ കുറിച്ചുള്ള വിവാദം വേറെ ലെവലായി. താൻ നിർദ്ദേശിച്ചത് പ്രകാരം നയൻതാര ഉപയോഗിച്ചത് നമ്മുടെ വീടുകളിൽ കാണുന്ന ഹിബിസ്‌കസ് റോസ-സൈനെൻസിസ് ആണെന്നും ഡോ. സിറിയക് തന്റെ പോസ്‌റ്റിൽ ഉൾപ്പെടുത്തിയ ഗവേഷണ പ്രബന്ധങ്ങളുടെ ലിങ്ക് ഹൈബിസ്‌കസ് സബ്‌ഡാരിഫ എന്ന ഇനത്തെ പറ്റിയുള്ളതാണെന്നും ന്യൂട്രീഷനിസ്റ്റ് വിശദീകരിച്ചു.