കൊല്ലവർഷം 1200 ലെ അശ്വതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ അശ്വതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

പൊതുവിൽ അശ്വതിക്ക് ഗുണകരം എന്ന് പറയാമെങ്കിലും ജന്മഗ്രഹ നിലയിലെ കേതുവിന്റെ സ്ഥാനം നിർണായകമാണ്. വ്യാഴത്തിന്റെ സ്ഥിതി ധനപരമായി ഗുണങ്ങൾ നൽകും. എന്നാൽ വർഷാവസാനം ഏഴരശ്ശനിയുടെ ആരംഭം അത്ര സുഖകരമായിരിക്കില്ല.

ചെറിയ പരിശ്രമങ്ങള്ക്ക് പോലും ഈ വർഷം വലിയ വിജയം നേടാൻ സാധിക്കും. തൊഴിൽപരമായി ഉയർച്ചയുണ്ടാകും. അധികാര പ്രാപ്തി, ഉന്നതാധികാരം, ശമ്പളവർദ്ധനവ് ഒക്കെയും ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാകുന്നു. കുടുംബസ്വത്തുക്കൾ തന്റെ പേരിൽ വന്നു ചേരുന്ന കാലമാണ്. കല സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികമായി പുതിയ സ്രോതസ്സുകൾ ഉണ്ടാകും. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാം.

ചിങ്ങം

സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ സമയമാണ്.

കന്നി

വളരെയധികം പേരും പ്രശസ്തിയും ധനനേട്ടവും വന്നുചേരുന്ന കാലമാണ്. സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക. സഹോദര ഗുണം പ്രതീക്ഷിക്കാം.

തുലാം

വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം വന്നുചേരും. ഇഷ്ടഭക്ഷണം, പുതുവസ്ത്രം എന്നിവ ലഭിക്കും. ആദിത്യന്റെ ദശാപഹാരം നടക്കുന്നവർ ജന്മ ഗ്രഹനിലയിലെ അവസ്ഥ നോക്കി പരിഹാരം ചെയ്താൽ ജോലിയിൽ സ്ഥാനനഷ്ടം ഒഴിവാക്കാം.

വൃശ്ചികം

മാനസികവും ശാരീരികവുമായ പല വിഷമങ്ങളും നേരിടേണ്ട അവസ്ഥ ഉണ്ടാകും. ജീവിതത്തിൽ ചില നിർണായകമായ വഴിത്തിരിവുകൾ വന്നുചേരുന്ന സമയമാണ്. സുഖവും ദുഃഖവും തുല്യ അളവിൽ അനുഭവിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും.

ധനു

കേസ് വഴക്കുകളിൽ പരാജയം നേരിടേണ്ട അവസ്ഥ ഉണ്ടാവും പ്രധാനപ്പെട്ട രേഖകൾ കാണാതെ പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായവ്യത്യാസം നിലനിൽക്കും.

മകരം

തൊഴിൽപരമായി വളരെയധികം ഗുണാനുഭവങ്ങൾ വന്നു ചേരുന്ന സമയമാണ്. പുതിയ ഗൃഹ ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കും. ശരീരത്തിൽ മുറിവ്, ചതവ്, ഒടിവ് എന്നിവ ഉണ്ടാകാതെ ജാഗ്രത പാലിക്കുക.

കുംഭം

ബന്ധുജന സമാഗമം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള അവസരം വന്നുചേരും. ധനലാഭം, ആരോഗ്യവർദ്ധനവ് എന്നിവ ഉണ്ടാകും.

മീനം

പലകാര്യങ്ങളിലും പിന്നത്തേക്ക് മാറ്റി വെയ്‌ക്കുക എന്ന മനോഭാവം പല നല്ല അവസരങ്ങളും ഇല്ലാതെ ആക്കും. വാത പിത്ത ഉദര രോഗം ഉള്ളവർ വളരെ അധികം ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ആരോഗ്യ സ്ഥിതി മോശമാകും.

മേടം

തൊഴിൽ മാറ്റം ഉണ്ടാവുകയോ ജോലിയിൽ സ്ഥാന നഷ്ടമോ ഉണ്ടാവാൻ സാധ്യത ഉണ്ട്. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ സൂക്ഷിക്കുക. മാനഹാനി, പണ നഷ്ട്ടം എന്നിവ വന്നു ചേരും. മേടവിഷു സംക്രമഫലമായി സമ്പത്തും പ്രശസ്തിയും ലഭിക്കും.

ഇടവം

സഹപ്രവർത്തകരോടും മേലധികാരിയോടും ഉള്ള സമീപനത്തിൽ മാറ്റം വരുത്തുവാൻ തീരുമാനിക്കും. കുടുംബത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. പുതിയ വീട് എന്ന ആഗ്രഹം സഫലമാകും.

മിഥുനം

കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാവും. സഹോദരി സഹോദരന്മാർ തമ്മിലുള്ള ആത്മബന്ധം ഊഷ്മളമാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും.

കർക്കിടകം

മാതാവിൽ നിന്നോ മാതൃ ബന്ധങ്ങളിൽ നിന്നോ സാമ്പത്തികമായും മാനസികമായും വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടാവും പുതിയ വാഹനം, വീട്, ആഭരണം എന്നിവ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

കുടുംബ ബന്ധുജന വിരഹം, പിതാവിന് ക്ലേശകാലം, ജോലിയിൽ നഷ്ടങ്ങൾ സംഭവിക്കുക തുടങ്ങിയവയ്‌ക്ക് വ്യാഴമാറ്റത്തിന്റെ ഫലമായി ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ഈ ശനി മാറ്റം ഏഴരശ്ശനിയുടെ തുടക്കമാണ് എന്ന് ശ്രദ്ധിക്കുക. സർവ്വകാര്യ വിഘ്നം, വാഹന മൂലം ദോഷഫലങ്ങൾ, ഭാര്യ, സന്താനക്ലേശം എന്നിവയ്‌ക്ക് സാധ്യത. ജന്മഗൃഹനിലയിൽ മേടം രാശിയിൽ ശനി നിൽക്കുന്നവർക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞ കാലം ആയിരിക്കും തുടർന്നുള്ള രണ്ടര വര്ഷം. ഇപ്പോഴേ ജാതകനിരൂപണം നടത്തി പരിഹാരങ്ങൾ അനുഷ്ഠിച്ചാൽ ശനിയെ സുഗമയായി നേരിടാൻ സാധിക്കുന്നതാണ്.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

സ്ത്രീ മൂലം ധാരാളം പണം വന്നു ചേരും. കുടുംബ ജീവിതം സമാധാനപരമായിരിക്കും, നല്ല വാർത്തകൾ കേൾക്കാനും സാധ്യതയുണ്ട്. സന്താന ക്ലേശം പ്രതീക്ഷിക്കാം. രാഹുകേതു മാറ്റത്തിന് ആറുമാസം മുമ്പ് പരിഹാരം ചെയ്താൽ ഗുണകരമായിരിക്കും

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും “കൃത്യമായ” ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

അശ്വതി നക്ഷത്രക്കാർക്ക് കേതു നിൽക്കുന്ന സ്ഥാനം നോക്കി പരിഹാരം ചെയ്തില്ലെങ്കിൽ ഈ വർഷം സന്താന സംബന്ധിയായ ദുരിതങ്ങളും ദുഖങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. സൂര്യന്റെയും ചൊവ്വയുടെയും വ്യാഴ്ചത്തിന്റെയും ദശാപഹരങ്ങൾ നടക്കുന്നവർ പരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടത് ഉണ്ട്.

ഇഷ്ടമൂർത്തി ഉണ്ടെങ്കിലും ഗണപതി ഭജനം അശ്വതി നക്ഷത്രക്കാർക്ക് അനിവാര്യം ആണ്. പക്കപ്പിറന്നാളിനോ ഒന്നാംതിയ്യതിയോ ഗണപതിഹോമം നടത്തുന്നത് ഗുണകരമാണ്. ജന്മഗ്രഹനിലയിൽ കേതുവിന്റെ സ്ഥാനം നോക്കി ഹോമമന്ത്രവും, ദ്രവ്യവും ഒക്കെ നിശ്ചയിച്ചു വിശേഷാൽ ഗണപതിഹോമം കഴിപ്പിക്കുന്നത് ജീവിതം മാറ്റിമറിക്കും.

അശ്വതി, മകം, മൂലം നക്ഷത്രദിനങ്ങളിൽ കൃത്യമായും ക്ഷേത്രദർശനം ഉത്തമം. ചൊവ്വാഴ്ച അശ്വതി വന്നാൽ മുരുകഭജനം അത്യുത്തമം. വെളുത്ത പക്ഷത്തിലെ ചതുർഥിക്ക് വ്രതം അനുഷ്ഠിക്കുന്നത് ഗണേശ പ്രീതിക്ക് പാത്രമാകും. നവഗ്രഹങ്ങളിൽ കുജനും കേതുവിനും പരിഹാരം ചെയുന്നത് പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കും.

ചൊവ്വാഴ്‌ചയും ശനിയാഴ്ചയും ഉപവസിക്കുന്നത് എത്ര കടുത്ത ദുരിതങ്ങളെയും ശമിപ്പിക്കും. ഏറ്റവും അർഹരായവർക്ക് ഭക്ഷണം, വസ്ത്രം, ദ്രവ്യം ഒക്കെ ദാനം ചെയുന്നത് പൊതു പ്രശ്നങ്ങൾക്ക് അറുതി വരുത്തും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: Yearly PredictionJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies