ക്ലൈമാക്സിൽ നീതി; ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി തള്ളി; പക്ഷെ, റിപ്പോർട്ട് ഇപ്പോൾ പരസ്യമാക്കാനാകില്ല
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലൈമാക്സിൽ നീതി; ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി തള്ളി; പക്ഷെ, റിപ്പോർട്ട് ഇപ്പോൾ പരസ്യമാക്കാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടാമെന്ന് കോടതി അറിയിച്ചു. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്ന് കോടതി വ്യക്തമാക്കി. എതിർകക്ഷികൾക്ക് ഉത്തരവിനെതിരെ ഹർജിയുമായി മുന്നോട്ട് പോകാനുള്ള സാവകാശമാണ് കോടതി നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹേമാ കമ്മിറ്റി റിപ്പോർട്ട്‌ ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചു. സിനിമ, വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോകാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഹേമാ കമ്മിറ്റിയെ സംസ്ഥാന സർക്കാർ രൂപീകരിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് 2019ൽ സംസ്ഥാന സർക്കാരിന് ഹേമാ കമ്മിറ്റി സമർപ്പിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ പിന്നിട്ടെങ്കിലും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നില്ല. ഒടുവിൽ റിപ്പോർട്ട് പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉള്ളടക്കം പരസ്യമാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരെ സ്റ്റേ വന്നത്. നിർമാതാവ് സജിമോന്റെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. താത്കാലിക സ്റ്റേ അനുവദിച്ച കോടതി ഹർജിയിൽ വാദം കേട്ടതിന് ശേഷം നിർമാതാവിന്റെ ആവശ്യം തള്ളുകയായിരുന്നു.

എന്നാൽ ഒരാഴ്ച കഴിഞ്ഞ് മാത്രമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളതിനാൽ എതിർകക്ഷികൾക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള അവസരം നിലനിൽക്കുകയാണ്. വീണ്ടും സ്റ്റേ നേരിടാനുള്ള സാധ്യത കൂടിയാണിത്.

Tags: hema committee reportHema Committee
Share
Tweet
SendShare

More News from this section

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies