റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും': യുവാക്കളോട് പ്രധാനമന്ത്രി
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 07:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ റീലുകളുടെ കാലത്ത് യുവാക്കള്‍ ഷോര്‍ട്ട്കട്ട് വഴികള്‍ തേടാതെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും” എന്നത് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ യുവാക്കളെ പല വഴികളിലേക്കും ആകര്‍ഷിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ റീലുകളുടെ കാലത്തും ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആത്മകഥകള്‍ വായിക്കുന്നതിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്നും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാമെന്നും മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാംനാഥ് കോവിന്ദിന്റെ ജീവിതം ഇതിന് മികച്ച ഉദാഹരണമാണെന്നും സാധാരണ സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം യുവാക്കള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായ പ്രതിസന്ധികള്‍ക്കിടയിലും കോവിന്ദ് നേടിയ നേട്ടങ്ങള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രപതി പദവിയില്‍നിന്ന് വിരമിച്ച ശേഷവും രാംനാഥ് കോവിന്ദ് വിശ്രമിക്കാതെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും മോദി ചൂണ്ടിക്കാട്ടി. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്താനായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിന്ദിന്റെ ബാല്യകാലത്ത് അമ്മയെ നഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ ജീവിതത്തെ ആ സംഭവം എങ്ങനെ സ്വാധീനിച്ചുവെന്നും മോദി അനുസ്മരിച്ചു. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെടുന്നതിന്റെ വേദന എത്രത്തോളം ആഴത്തിലുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അമ്മയുടെ സ്‌നേഹവും അനുഗ്രഹവും ഏറെക്കാലം ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്നും മോദി വ്യക്തമാക്കി.

ജീവിതത്തിലെ വിജയങ്ങള്‍ക്ക് പലരും സ്വയം മാത്രം ക്രെഡിറ്റ് നല്‍കുകയും പരാജയങ്ങള്‍ക്ക് സമൂഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഉദാരമായ മനസ്സുള്ളവര്‍ തങ്ങളുടെ വിജയത്തില്‍ സമൂഹത്തെയും പങ്കാളിയായി കാണുമെന്ന് മോദി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ ആത്മകഥയും അതിന്റെ പേരും ഈ സമീപനത്തിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Narendra Modiurges reel-loving Gen Zavoid shortcutslook beyondsocial media culture
Share
Tweet
SendShare

More News from this section

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

Latest News

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies