മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 08:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്നവര്‍ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളും തുടരുകയാണ്. കേസില്‍ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ലെങ്കിലും ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്ന ഒരാള്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയും നിയന്ത്രകനുമായി തുടരുമ്പോള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ലെന്നും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും സുതാര്യതയും ഉത്തരവാദിത്വവും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളുടെ മറവില്‍ ആരെയും നിയമത്തിന് മുകളില്‍ നിര്‍ത്താന്‍ പാടില്ലെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിലെ മാധ്യമരംഗം രാഷ്‌ട്രീയത്തിന്റെയും പണത്തിന്റെയും താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണമാകരുത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഉയര്‍ന്ന മറ്റ് ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

Tags: footballlionel messikeralaREPORTER TVrajeev chandrashekar
Share
Tweet
SendShare

More News from this section

സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ; അന്താരാഷ്‌ട്ര സെമിനാർ 14ന്

കൊല്ലം തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ സ്‌ഫോടനം; ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതര പൊള്ളലേറ്റു

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

Latest News

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies