എറണാകുളം: മരിക്കാൻ പോകുന്നുവെന്ന വീഡിയോ സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷം തോപ്പുംപടി പാലത്തിൽ നിന്നും കായലിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി സ്വദേശി സാഫ്രാന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് കായലിൽ ചാടുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ സാഫ്രാന്റെ സമീപം എത്തിയെങ്കിലും ഫോൺ പാലത്തിൽ വച്ച് യുവാവ് കായലിൽ ചാടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ട് ദിവസമായി വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ നടന്നു വരികയായിരുന്നു. തുടർന്ന് ഇന്ന് കായലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് സാഫ്രാന്റെ മൃതദേഹം കണ്ടത്തിയത്. മട്ടാഞ്ചേരി ഗുജറാത്തി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് സാഫ്രാൻ.