ടാറ്റ മുതൽ ടിവിഎസ് വരെ! സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭം; ഇന്നും ലോകത്തിന്റെ നെറുകയിലുള്ള 7 ഇന്ത്യൻ കമ്പനികൾ; വിശദാംശങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ മുതൽ ടിവിഎസ് വരെ! സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭം; ഇന്നും ലോകത്തിന്റെ നെറുകയിലുള്ള 7 ഇന്ത്യൻ കമ്പനികൾ; വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

78ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ബിസിനസ്സ് ലോകത്തിന് വലിയ പങ്കുണ്ട്. ദീർഘവിക്ഷണമുള്ള ക്രാന്തദർശികളായ വ്യവസായികൾ സ്വതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച സംരംഭങ്ങൾ ഇന്നും ലോകത്തിന്റെ നെറുകയിൽ തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്വാതന്ത്ര്യത്തിന് മുമ്പ് ഏകദേശം 70 ബൃഹത് കമ്പനികളാണ് രാജ്യത്തുണ്ടായത്. ഇവയിൽ ചിലത് പ്രവർത്തം അവസാനിപ്പിച്ചെങ്കിലും സ്വാതന്ത്ര്യം ലഭിച്ച് 7 പതിറ്റാണ്ടിലേറെയായിട്ടും, ഇന്ത്യൻ ബിസിനസ്സ് ലോകത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന നിരവധി കമ്പനികളുണ്ട്.

ടാറ്റ ഗ്രൂപ്പ് (ആരംഭം: വർഷം 1868) ചെയർമാൻ: രത്തൻ ടാറ്റ

സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച സംരംഭങ്ങളിൽ മുൻപന്തിയിലാണ് ടാറ്റയുടെ സ്ഥാനം. ഉപ്പ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്ന ടാറ്റയുടെ ആരംഭം 1868 ലാണ്. ഇന്ന്, ഐടി മേഖലയിലയിലെ ടിസിഎസിൽ തുടങ്ങി ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകളും ടാറ്റയുടെ കൈകളിലാണ്. 1903-ൽ ജംഷെ‍‍ഡ്ജി ടാറ്റയാണ് ഇന്ത്യൻ ഹോട്ടൽ കമ്പനി സ്ഥാപിച്ചത്. മുംബൈയിലെ താജ്മഹൽ പാലസ് രാജ്യത്തിന്റെ തന്നെ ഐഡ അഭിമാനമായി മാറിയിരിക്കുന്നു.

ബ്രിട്ടാനിയ (ആരംഭം: വർഷം 1892) ചെയർമാൻ: നുസ്ലി വാഡിയ,

ഫുഡ് സെക്ടറിലെ എറ്റവും വലിയ കമ്പനിയായ ബ്രിട്ടാനിയ 1892-ലാണ് ആരംഭിച്ചത്. ഇന്നും ബിസ്‌ക്കറ്റുകളുടെയും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളുടെയും ആധിപത്യം ബ്രിട്ടാനിയയ്‌ക്ക് സ്വന്തമാണ്. കൊൽക്കത്തയിലെ വാഡിയ കുടുംബമാണ് കമ്പനി സ്ഥാപിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ചെറിയ കടയായി ആരംഭിച്ച ബിസിനസ്സ് അതിവേഗം വളർന്നു. 2022ൽ 370 കോടി ഡോളറാണ് കമ്പനിയുടെ ആസ്തി.

ഗോദ്‌റെജ് (ആരംഭം: 1897) ചെയർമാൻ: നാദിർ ഗോദ്‌റെജ്

1897-ൽ അർദേശി ഗോദ്‌റെജും അദ്ദേഹത്തിന്റെ സഹോദരൻ പിരോജ്‌ഷ ഗോദ്‌റെജും ചേർന്ന് കമ്പനി സ്ഥാപിച്ചത്. 1911-ൽ ഡൽഹി സന്ദർശിച്ചപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ജോർജ്ജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഗോദ്‌റെജിന്റെ സേഫുകൾ തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. ഇന്ന് ഇലട്രോണിക്സ് ഉത്പന്നങ്ങൾ മുതൽ അലമാരകൾ വരെ ​ഗോദ്റേജ് നിർമിക്കുന്നു.

ബിർള ഗ്രൂപ്പ് (ആരംഭം: വർഷം 1890) ചെയർമാൻ: കുമാർ മംഗലം ബിർള

ഘനശ്യാം ദാസ് ബിർളയുടെ മുത്തച്ഛൻ ശിവ് നാരായൺ ബിർള പണം കടം കൊടുക്കുന്നിനായി ഒരു കോട്ടൺ ബിസിനസ്സ് ആരംഭിച്ചിരുന്നു. 1890-ൽ അദ്ദേഹം ചണം നിർമ്മാണ കമ്പനി സ്ഥാപിച്ചു. ഇന്ന് ബിർള കോർപ്പറേഷൻ ലിമിറ്റഡ്, എംപി ബിർള ഗ്രൂപ്പ് ഓഫ് കമ്പനി എന്നിവ ലോകത്തിലെ മുൻനിര സ്ഥാനങ്ങളിൽ ഒന്നാണ്. ഇന്ന് ലോകത്തിലെ 36 രാജ്യങ്ങളിൽ ബിസിനസ്സ് വ്യാപിച്ച് കിടക്കുന്നു. 140,000 പേരാണ് ബിർള ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.

റെയ്മണ്ട് ലിമിറ്റഡ് (ആരംഭം: വർഷം 1925) ചെയർമാൻ: ഗൗതം ഹരി സിംഘാനിയ

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ആരംഭിച്ച കമ്പനികളിൽ റെയ്മണ്ട് ലിമിറ്റഡും ഉൾപ്പെടുന്നു. 1925-ൽ മഹാരാഷ്‌ട്രയിലെ താനെയിൽ ഒരു കമ്പിളി മില്ലായാണ് ഇത് സ്ഥാപിതമായത്. 1958 ൽ മുംബൈയിൽ ആദ്യത്തെ എക്സ്ക്ലൂസീവ് റെയ്മണ്ട് റീട്ടെയിൽ ഷോറൂം ആരംഭിച്ചു. ​ഗ്രൂപ്പിന്റെ ഭാ​ഗമായ കിർലോസ്‌കർ എന്ന കമ്പനി 1888-ലാണ് ആരംഭിച്ചത്.

ഡാബർ (ആരംഭം: 1884)

ആയുർവേദ മരുന്നുകൾ വിൽക്കുന്നതിനായി 1884-ലാണ് ഡോ. ആനന്ദ് ബർമാൻ കമ്പനി ആരംഭിച്ചത്. 1910 ന് ശേഷം ബിസിനസ്സ് അതിവേഗം വളരാൻ തുടങ്ങി. ആരോഗ്യമേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയായ സിപ്ലയും 1935-ൽ കെ.എ.ഹമീദ് എന്ന ഡോക്ടറാണ് സ്ഥാപിച്ചത്. ഈ കമ്പനിയുടെ ബിസിനസ്സ് 100 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

ടിവിഎസ് (ആരംഭം: വർഷം 1911) ചെയർമാൻ: വേണു ശ്രീനിവാസൻ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണ കമ്പനികളിലൊന്നാണ് ടിവിഎസ് മോട്ടോർസ്. കുതിരവണ്ടികളുടെയും ബഗ്ഗികളുടെയും കാലഘട്ടത്ത് 1911 ൽ ടിവി സുന്ദരം അയ്യങ്കാർ ആണ് കമ്പനി സ്ഥാപിച്ചത്. ചെന്നൈയിലാണ് കമ്പനിയുടെ ആസ്ഥാനം. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ടിവിഎസ് മോട്ടോഴ്‌സ് ശക്തമായി വാഹന നിർമാണ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളുന്നു.

Tags: TATAGodrejRaymondDabour
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies