"പറയുമ്പോൾ മൊത്തം മതേതരത്വം, കാണിക്കുന്നത് പച്ച വർ​ഗീയത; കാഫിർ പ്രയോഗം നടത്തിയ സിപിഎമ്മുകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ചങ്കൂറ്റം കാണിക്കണം"
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പറയുമ്പോൾ മൊത്തം മതേതരത്വം, കാണിക്കുന്നത് പച്ച വർ​ഗീയത; കാഫിർ പ്രയോഗം നടത്തിയ സിപിഎമ്മുകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ചങ്കൂറ്റം കാണിക്കണം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം വർ​ഗീയത പ്രയോ​ഗിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാഫിർ പ്രയോഗത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്വന്തം പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

“തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം വർ​ഗീയത പ്രയോ​ഗിക്കുന്നവരാണ് ഇടതുപക്ഷം. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി. പറയുന്നത് മുഴുവൻ മതനിരപേക്ഷതയെ കുറിച്ച് ആണെങ്കിലും പച്ചയായ വർ​ഗീയത കാണിക്കുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല. യുഡിഎഫിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കേരളത്തിലെ ജനങ്ങളെ വർ​ഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച് ലാഭമുണ്ടാക്കുന്നത് എൽഡിഎഫും യുഡിഎഫുമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വടകരയിൽ കണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം വളരെ ശക്തമായി ബിജെപി ഉന്നയിച്ചിരുന്നു.

ഇപ്പോൾ കാഫിർ പ്രയോ​ഗമാണ് പ്രധാനമായി ഉയർന്നുവന്നിട്ടുള്ളതെങ്കിലും വടകരയിൽ വർ​ഗീയത നല്ലപോലെ പ്രയോ​ഗിച്ചവരാണ് ഇരുമുന്നണികളും. യുഡിഎഫ് പച്ചയായ വർ​ഗീയത കാണിച്ചപ്പോൾ എൽഡിഎഫ് അതിനേക്കാൾ നീചമായ വർ​ഗീയതയാണ് കാണിക്കാൻ ശ്രമിച്ചത്. വർ​ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കാനുള്ള മത്സരമാണ് വടകരയിൽ കണ്ടത്.

കാഫിർപ്രയോ​ഗം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചെറിയ ആളുകളല്ല. നമ്മുടെ ആരോ​ഗ്യമന്ത്രി തന്നെ അക്കാര്യം പരസ്യമായി പറഞ്ഞു കഴിഞ്ഞു. കാഫിർ പ്രയോ​ഗം നടത്തിയത് ശരിയായില്ലെന്ന് കെ.കെ ശൈലജ തന്നെ പറഞ്ഞു. സ്വന്തം പാർട്ടിക്കാരിയും, മുൻ എംഎൽഎയും, സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയുമാണ് അത് ചെയ്തത്. കെകെ ലതികയ്‌ക്ക് എതിരെയും കാഫിർ പ്രയോ​ഗം നടത്തിയ മറ്റ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും സിപിഎം ഇനി എന്ത് നടപടിയാണ് എടുക്കയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷയം അന്വേഷിച്ച ഉദ്യോ​ഗസ്ഥനെ പോലും സ്ഥലം മാറ്റി. സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥതയാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത്. കാഫിർ പ്രയോ​ഗം നടത്തി വർ​ഗീയ പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.”- സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranKafir post
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies