കൊല്ലവർഷം 1200 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

പൂയം നക്ഷത്രക്കാർക്ക് ഈ വർഷം താരതമ്യേനെ ഭാഗ്യവർഷമായിരിക്കും. പല തരത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുന്ന വർഷമായിരിക്കും. എന്നിരുന്നാലും ചെറിയ ചില ദുരനുഭവങ്ങളും ഉണ്ടായേക്കാം. അഷ്ടമത്തിലെ ശനി കേസ് വഴക്കുകളും ജീവിതപങ്കാളിയുടെ രോഗാദി ദുരിതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ലാഭസ്ഥാനത്തെ വ്യാഴം ഏറെ ഗുണഫലങ്ങൾ ചെയ്യും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, കർമ്മ മേഖലയിൽ ഉന്നത പദവി അലങ്കരിക്കുവാൻ സാധിക്കും. ശരീരസുഖം, ധനലാഭം, നവീനഗൃഹം, സൽപുത്രയോഗം എന്നിവ ലഭിക്കും. കേതുവിന്റെ വർഷാവസാനം ഉള്ള രാശി മാറ്റം ജീവിതത്തിൽ നിർണായകമായ തീരുമാനം എടുക്കുവാൻ അവസരം ഉണ്ടാവും. ആത്മാർഥമായി സ്നേഹിച്ച സുഹൃത്തുക്കളുമായി തെറ്റിപ്പിരിയേണ്ടി വരും. ശുക്രന്റെ ദശാപഹാരം നടക്കുന്നവർക്ക് ശക്തമായ പുതിയ ബന്ധം ഉണ്ടാവുകയും ആ ബന്ധംമൂലം ജീവിതപങ്കാളിയുമായി അകലുവാൻ കാരണമാകുകയും ചെയ്യും.

ചിങ്ങം

കോടതി വ്യവഹാരങ്ങളിൽ വിജയം, ആരോഗ്യകാര്യങ്ങളിൽ പുരോഗതി എന്നിവ ഉണ്ടാകും. ഭാര്യാ – ഭർതൃസന്താനസൗഖ്യം ദൃശ്യമാകും സർക്കാരിൽ നിന്നും ഗുണഫലങ്ങൾ ലഭിക്കും. തൊഴിൽ സ്ഥാനക്കയറ്റം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.

കന്നി

വളരെക്കാലമായി ജോലിയിൽ ഉണ്ടായിരുന്ന അസ്ഥിരത മാറുമെങ്കിലും സഹപ്രവർത്തകരുമായും മേലധികാരിയുമായും വാക്കു തർക്കത്തിന് സാധ്യതയുണ്ട്. കോടതി വ്യവഹാര പ്രതികൂലം ആവാൻ സാധ്യതയുണ്ട്.

തുലാം

കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വിദേശവാസം അനുഭവത്തിൽ വരുമെങ്കിലും സാമ്പത്തികമായി വലിയ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഭൂമിനഷ്ടം, കുടുംബ അഭിവൃദ്ധിക്കുറവ് അനുഭവപ്പെടും.

വൃശ്ചികം

വാതപിത്തരോഗങ്ങൾ വർദ്ധിക്കുന്ന അവസ്ഥയുണ്ടാകും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം സൂക്ഷിക്കുക, അല്ലാത്തപക്ഷം മറ്റുള്ളവർക്ക് നമ്മളോട് ശത്രുത വരുവാൻ സാധ്യതയുണ്ട്. അന്യസ്ത്രീ ബന്ധം അനുഭവത്തിൽ വരും സന്താനക്ലേശം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.

ധനു

സുഹൃത്തുക്കളുമായി പിണങ്ങേണ്ട അവസ്ഥ ഉണ്ടാകും. ഭൂമി വർദ്ധനവ്, പ്രവർത്തന വിജയം, പ്രശസ്തി, അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുക, എവിടെയും വിജയം എന്നിവ സംഭവിക്കും എന്നാൽ ചിലർക്ക് കുടുംബപരമായി ചില പ്രശ്നങ്ങൾ രൂക്ഷമാകുന്ന സമയമാണ്.

മകരം

സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരോടൊപ്പം ഉല്ലാസയാത്രകൾ പോകാനുമുള്ള അവസരം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം, കാര്യ വിജയം, ധനലാഭം, വിശേഷപ്പെട്ട ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരം എന്നിവ വന്നുചേരും. കർമ്മ മേഖലയിൽ ചില കേസ് വഴക്കുകൾ വന്നുചേരും.

കുംഭം

സത്സന്താന ഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ധനസംബന്ധമായ കേസുകളും വഴക്കുകളും, കുടുംബ ബന്ധുജനങ്ങൾക്ക് അനിഷ്ടം, അനാവശ്യമായ ചെലവുകൾ, തൊഴിൽക്ലേശം, ജോലിനഷ്ടപ്പെടുക എന്നിവയ്‌ക്ക് സാധ്യതയുണ്ട്. അനാവശ്യമായ കോപ ശീലം കാരണം പല അവസരങ്ങളും നഷ്ടപ്പെടുവാൻ ഇടയാക്കും.

മീനം

കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് ആരോഗ്യകാര്യങ്ങളിൽ മോശം അവസ്ഥ വരുന്ന സമയമാണ്. വ്യവഹാരപരാജയം, ശത്രുദോഷം എന്നിവ വളരെയധികം ദോഷം ചെയ്യും. അനാവശ്യമായി കുടുംബ ബന്ധുജനങ്ങളുമായി കലഹം , വിവാഹ തടസ്സം, തൊഴിൽ ക്ലേശങ്ങൾ എന്നിവ ഉണ്ടാകും

മേടം

കർമ്മ സംബന്ധമായി ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകുന്ന മാസമാണ്. നിർണായകമായ ചില തീരുമാനങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ കരടായി മാറും. സാമ്പത്തികമായി ലാഭങ്ങളോടൊപ്പം നഷ്ടങ്ങളും സംഭവിക്കും. ഈശ്വരവിശ്വാസം കൂടുകയും പ്രധാനപ്പെട്ട പുണ്യ സ്ഥലം സന്ദർശിക്കുവാൻ അവസരം ഉണ്ടാകും.

മേടവിഷു സംക്രമഫലമായി അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും

ഇടവം

സൈനീക- അർദ്ധസൈനീക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശംസയും ലഭിക്കും. ജീവിതത്തിൽ കാണാൻ പറ്റില്ല എന്ന് കരുതിയ വിശിഷ്ട വ്യക്തികളെ കണ്ടുമുട്ടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ഉണ്ടാകും.

മിഥുനം

എല്ലാ കാര്യങ്ങളിലും തടസവും മന്ദതയും അനുഭവപ്പെടും. ചിലർക്ക് തൊഴിലിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ളവർ കൃത്യസമയത്ത് മരുന്ന് കഴിക്കുന്നത് നല്ലതായിരിക്കും.

കർക്കടകം

കാര്യപ്രാപ്തി കുറയുക, ബന്ധുജനങ്ങളുമായി കലഹം, കുടുംബം വിട്ട് മാറി നിൽക്കേണ്ടതായ അവസ്ഥ എന്നിവ ഉണ്ടാകും ചിലർക്ക് വിദേശ യോഗം അനുഭവത്തിൽ വരും. ഏറ്റവും വേണ്ടപ്പെട്ട വ്യക്തികളുടെ വിയോഗം മനസ്സിന് ആഘാതം നൽകും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. സഹോദരന്മാർ തമ്മിലുള്ള വസ്തുതർക്കം, കേസ് വഴക്ക് ഒക്കെയും പ്രതീക്ഷിക്കാം. ചിലർക്ക് ജാതകനിരൂപണം നടത്തി പരിഹാരം അനിവാര്യം.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ഈ ശനിമാറ്റത്തിൽ അഷ്ടമശ്ശനി മാറുമെങ്കിലും നിദ്രതടസ്സം, ധനക്ലേശം, ബന്ധുജനകലഹം, ഭക്ഷണ സുഖക്കുറവ് എന്നിവ ഉണ്ടാകും. അഷ്ടമശ്ശനി കാലത്തു ജീവിതപങ്കാളിയുടെ ആയുരാരോഗ്യത്തിന് പ്രതികൂല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

കഠിനാധ്വാനത്തിലൂടെയും സ്വപ്രയത്നത്തിലൂടെയും ധാരാളം പണം സമ്പാദിക്കും. പങ്കാളിയെ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ചതിയും വഞ്ചനയും അനീതിയും കൂടെ കൊണ്ടുനടക്കുന്ന വിശ്വാസികൾ വളരെ മോശം അനുഭവങ്ങളിലൂടെ പോകേണ്ടി വരുന്ന വർഷമാണ്. ദേവി ഉപാസകർ ഒക്കെ ജീവിത ക്രമം തന്നെ ഉപാസനക്ക് അനുസൃതമാക്കി തങ്ങളുടെ കർമ്മം ചെയേണ്ടുന്നതാണ്. കേതു, ചൊവ്വ, സൂര്യ ദശാപഹാരങ്ങൾ അനുഭവിക്കുന്നവർ ദോഷപരിഹാരം നോക്കണം. പൂയം, അനിഴം, ഉതൃട്ടാതി ദിനങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശനിയെയും ചന്ദ്രനെയും പ്രീതിപ്പെടുത്തുക. പൂയവും ശനിയും വരുന്ന ദിവസം ശാസ്താവിന് വിശേഷാൽ പൂജ ചെയ്യിക്കുക. മകരമാസത്തിലെ പൗര്ണമിക് വ്രതസഹിതം ദേവി പൂജ നടത്തുക. ശനിയാഴച്ചകളിൽ അരയാലിനു പ്രദക്ഷിണം വയ്‌ക്കുക. ഹനുമാൻ സ്വാമിയേ തൃപ്തിപ്പെടുത്തുക, ചാലിസ ചൊല്ലുക. ഭക്ഷണത്തിൽ പശു, കാള, പോത്തു ഇറച്ചിയൊക്കെ ഒഴിവാകുകയും, ഈ ജന്തുക്കളെ പരിപാലിക്കുകയോ, അതിനു വേണ്ടതായ സൗകര്യങ്ങൾ ചെയ്യുന്നതോ ഒക്കെ ജീവിതത്തിൽ നല്ല ഉന്നതി നൽകും.

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: Jayarani E.VYearly Prediction1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies