ഹിന്ദുക്കൾക്ക് സുരക്ഷയൊരുക്കും; നരേന്ദ്രമോദിയെ വിളിച്ച് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്; ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നീക്കം ഇന്ത്യ പ്രതിഷേധിച്ചതോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾക്ക് സുരക്ഷയൊരുക്കും; നരേന്ദ്രമോദിയെ വിളിച്ച് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്; ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നീക്കം ഇന്ത്യ പ്രതിഷേധിച്ചതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസാരിച്ച് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബം​ഗ്ലാദേശിലെമ്പാടും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി മോദിയെ വിളിച്ച് സംസാരിക്കാൻ ഇടയാക്കിയത്. രാജ്യത്തെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദിക്ക് മുഹമ്മദ് യൂനുസ് ഉറപ്പുനൽകി. ഇക്കാര്യം വിശദമാക്കി നരേന്ദ്രമോദി എക്സിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാണ് മോദിയുമായി ഫോൺ സംഭാഷണം നടത്തിയ മുഹമ്മദ് യൂനുസ്. ബം​ഗ്ലാദേശിൽ സമാധാനവും സ്ഥിരതയും പുരോ​ഗതിയും ജനാധിപത്യവും ഉറപ്പുവരുത്താൻ ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.

ബം​ഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായതിന് പിന്നാലെ രാജിവയ്‌ക്കാൻ നിർബന്ധിതയായ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയുടെ ചുമതലയൊഴിഞ്ഞ് രാജ്യത്ത് നിന്നും പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കലാപം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൂടുതൽ അക്രമകാരികളാവുകയായിരുന്നു പ്രക്ഷോഭകർ. അവാമി ലീ​ഗിന്റെ നേതാക്കളെയും പ്രതിമകളെയും ഉൾപ്പടെ തച്ചുടച്ച കലാപകാരികൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയും തിരിഞ്ഞു.

തുടർന്ന് നിരവധി ഹിന്ദുക്കളാണ് കൊലചെയ്യപ്പെട്ടത്. ന്യൂനപക്ഷ വിഭാ​ഗത്തിലെ ജനങ്ങൾ ആൾക്കൂട്ടാക്രമണങ്ങൾക്കും ഇരയായി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും കത്തിയെരിഞ്ഞു. ഹിന്ദുക്കളെ ലക്ഷ്യമിട്ട് തിരിഞ്ഞ കലാപകാരികളെ നിലയ്‌ക്ക് നിർത്തണമെന്നും അക്രമം അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങൾ‌ക്ക് സുരക്ഷയൊരുക്കണമെന്നും ബംഗ്ലാദേശിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഇടക്കാല സർക്കാർ മോദിക്ക് ഉറപ്പുനൽകിയിരിക്കുന്നത്.

Tags: Narendra ModibangladeshMuhammad YunusShiekh HasinaBangladesh Interim GovernmentBangladesh Hindus
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies