കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകരയിലെ ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണവുമായി മുൻ മേനേജർ മുങ്ങി. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാറാണ് തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ പണയ സ്വർണത്തിന് പകരം സമാനമായ മുക്കുപണ്ടം വച്ചാണ് സ്വർണം കവർന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിലെ മേനേജറായിരുന്നു മധുജയകുമാർ. ജൂലൈ ആറിന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോകുകയും ചെയ്തു. പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. വടകര ശാഖയിലെ ബാങ്ക് മാനേജർ പാനൂർ സ്വദേശി ഇർഷാദിൻ്റ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്.