കൊൽക്കത്ത സംഭവം: പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ശനിയാഴ്ച രാജ്യവ്യാപകമായി സമരം നടത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത സംഭവം: പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ശനിയാഴ്ച രാജ്യവ്യാപകമായി സമരം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ സമരത്തിന് അസോസിയേഷൻ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ കുമാർ ജെ നായക് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ 6 മണി മുതൽ ഞായറാഴ്ച രാവിലെ 6 മണി വരെയാണ് പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 60 ശതമാനത്തിലേറെ വനിതാ ഡോക്ടർമാരാണെന്നും മതിയായ സുരക്ഷയില്ലാതെ ആശുപത്രിയിൽ ജോലി ചെയ്യാനാകില്ലെന്നും അനിൽ കുമാർ ജെ നായക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വിഷയം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അനുകൂലമായ പ്രതികരണമാണ് നൽകിയതെന്നും ഐഎംഎ ജനറൽ സെക്രട്ടറി പറഞ്ഞു.

കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ട്രെയിനി ഡോക്ടറുടെ കുടുംബവുമായി സംസാരിച്ചു. ആശുപത്രി അധികൃതർ വളരെ മോശമായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ദേശീയ വനിതാ കമ്മീഷൻ കൊൽക്കത്ത സന്ദർശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടില്ലെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങൾ അറിയിച്ചിരുന്നതായി അനിൽ കുമാർ ജെ നായക് പറഞ്ഞു.

എല്ലാ ആരോഗ്യ പ്രവർത്തകരെയും ബാധിക്കുന്ന വിഷയമാണ്. ഒരുമിച്ച് നിൽക്കേണ്ട നിർണായക സമയമാണിത്. ഒന്നുകിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന സാഹചര്യമാണ് മുൻപിലുളളതെന്നും ഐഎംഎ ജനറൽ സെക്രട്ടറി പറഞ്ഞു.

ഓഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരടക്കം സംഭവത്തിൽ കുറ്റക്കാരാണെന്ന ആരോപണമാണ് ഉയരുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും ആരോപണത്തെ സാധൂകരിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്‌ക്ക് കൈമാറിയിരിക്കുകയാണ്. അഞ്ച് ദിവസത്തിലധികമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർ ഈ വിഷയത്തിൽ പ്രതിഷേധത്തിലാണ്.

Tags: IMAKolkataKolkata policeRG car Medical CollegeWomen PG DoctorIMA Protest
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies