ഭഗവാനെ സേവിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷം; അച്ഛനൊപ്പം ശബരിമലയിൽ പൂജാകാര്യങ്ങളിൽ സഹായിയായി കണ്ഠര് ബ്രഹ്‌മദത്തൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവാനെ സേവിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷം; അച്ഛനൊപ്പം ശബരിമലയിൽ പൂജാകാര്യങ്ങളിൽ സഹായിയായി കണ്ഠര് ബ്രഹ്‌മദത്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 10:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക കാര്യങ്ങളിൽ അച്ഛൻ കണ്ഠര് രാജീവരെ സഹായിക്കാൻ ഇനി മകൻ കണ്ഠര് ബ്രഹ്‌മദത്തനും. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ അച്ഛനൊപ്പം ബ്രഹ്‌മദത്തനും സന്നിധാനത്തുണ്ടായിരുന്നു. പൂജ കഴിഞ്ഞ് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അച്ഛനൊപ്പം താഴമൺ കുടുംബത്തിലെ ഇളമുറക്കാരൻ ശ്രീകോവിലിന് മുൻപിലുണ്ടായിരുന്നു.

നേരത്തെ കണ്ഠര് രാജീവര് മകനെ ചുമതലയേൽപിച്ച് താന്ത്രിക സ്ഥാനം ഒഴിയുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് കണ്ഠര് രാജീവര് ഇത് ശരിയല്ലെന്നും താന്ത്രിക വിദ്യകൾ ഒഴിയാൻ ഒരിക്കലും സാദ്ധ്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. പൂജകളിൽ സഹായിക്കാനാണ് മകനെ കൂടെക്കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊടുവിലാണ് അച്ഛനൊപ്പം മകനും മലകയറി അയ്യപ്പസന്നിധിയിൽ ഭഗവാനെ സേവിക്കാനെത്തിയത്.

കാർമ്മികത്വ കാര്യങ്ങളിൽ അച്ഛൻ തന്നെയാണ് ഇപ്പോഴും അവസാനവാക്കെന്ന് കണ്ഠര് ബ്രഹ്‌മദത്തൻ സന്നിധാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹത്തിന്റെ മേൽനോട്ടം എല്ലാ കാര്യങ്ങളിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷവും ജൂൺ, ജൂലൈ സമയത്തും നിറപുത്തരി ചടങ്ങുകളിലും അച്ഛനൊപ്പം ശബരിമലയിൽ ഉണ്ടായിരുന്നു. പൂജകൾക്ക് ഒപ്പം നിൽക്കുന്നത് ആദ്യമായിട്ടല്ല. 2013 ൽ ധ്വജ പ്രതിഷ്ഠാ സമയത്തും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചുകൂടി സജീവമായി മുഴുവൻ സമയവും പൂജാ കാര്യങ്ങളിൽ സഹായിക്കുന്നുവെന്നേ ഉളളൂവെന്നും ബ്രഹ്‌മദത്തൻ പറഞ്ഞു.

അച്ഛൻ ഉള്ളപ്പോൾ ഒരു പടി പുറകിൽ നിൽക്കാനാണ് എപ്പോഴും ആഗ്രഹം. ഭഗവാനെ സേവിക്കാനുള്ള അവസരം ലഭിക്കുന്നതിൽ സന്തോഷവാനാണ്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. സ്‌കോട്ട്‌ലൻഡിലാണ് പഠനം പൂർത്തിയാക്കിയതെന്നും കണ്ഠര് ബ്രഹ്‌മദത്തൻ കൂട്ടിച്ചേർത്തു.

Tags: Kandararu RajeevaruKandararu Brahmadathan.tantric assistancelaw graduate
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies