ശ്രീജേഷിന്റെ പേരിൽ സർക്കാർ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ അവസ്ഥ; കാട് കയറിയ സ്ഥലവും ഇരുമ്പ് തൂണുകളും മാത്രം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീജേഷിന്റെ പേരിൽ സർക്കാർ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ അവസ്ഥ; കാട് കയറിയ സ്ഥലവും ഇരുമ്പ് തൂണുകളും മാത്രം

ഞാൻ നാട്ടിൽ പരിശീലനം നടത്തുമ്പോൾ റോഡിൽ കൂടിയാണ് ഓടുന്നത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

കിഴക്കമ്പലം: പാരിസ് ഒളിമ്പിക്‌സിലും വെങ്കല മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി താരം പി.ആർ ശ്രീജേഷിന്റെ പേരിൽ സംസ്ഥാന സർക്കാർ നിർമിക്കുമെന്ന് ഉറപ്പു നൽകിയ സ്റ്റേഡിയം പത്ത് വർഷമായിട്ടും എങ്ങുമെത്താതെ അവശേഷിക്കുന്നു. 2014 ൽ ഏഷ്യൻ ഗെയിംസ് വിജയിച്ച ശേഷം ശ്രീജേഷ് നാട്ടിലെത്തിയപ്പോഴാണ് സ്‌റ്റേഡിയം നിർമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമിക്കുമെന്ന് ആയിരുന്നു വാഗ്ദാനം. എന്നാൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഇവിടുത്തെ കായിക രംഗത്തെ കേരള മോഡലിന്റെ യഥാർത്ഥ ചിത്രം വിളിച്ചു പറയുന്നതാണ്.

പത്ത് വർഷം പിന്നിടുമ്പോഴും ചുറ്റുമുളള ഏതാനും ഇരുമ്പ് തൂണുകൾ മാത്രമാണ് സ്‌റ്റേഡിയത്തിൽ ഉയർന്നത്. മുൻപ് വോളിബോൾ ഗ്രൗണ്ടായിരുന്ന സ്ഥലം കാട് പിടിച്ച് ആർക്കും പരിശീലനം നടത്താനാകാത്ത സ്ഥിതിയാകുകയും ചെയ്തു. ഒളിമ്പിക്‌സ് ഹോക്കിയിൽ തുടർച്ചയായ രണ്ടാം മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീജേഷിന് കഴിഞ്ഞ ദിവസം ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തെക്കുറിച്ചുളള വാർത്തകൾ വീണ്ടും സജീവമായത്.

നാട്ടുകാർക്ക് സ്റ്റേഡിയം വളരെ അത്യാവശ്യമാണെന്ന് ശ്രീജേഷ് പറയുന്നു. ഞാൻ നാട്ടിൽ പരിശീലനം നടത്തുമ്പോൾ റോഡിൽ കൂടിയാണ് ഓടുന്നത്. പക്ഷെ ചെറിയ കുട്ടികൾക്ക് ഓടാൻ പോലും പറ്റുന്നില്ല . എന്റെ പേരിൽ വേണമെന്നൊന്നും ഇല്ല, പക്ഷെ കുട്ടികൾക്ക് കളിക്കാൻ ഒരു സ്റ്റേഡിയം വേണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്റ്റേഡിയം നിർമാണത്തിന് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് കാര്യമായ നടപടികൾ ഉണ്ടാകാതിരുന്നത്.

2014 ൽ ഏഷ്യൻ ഗെയിംസ് വിജയിച്ച ശേഷം മന്ത്രി പറഞ്ഞതാണ് സ്ഥലം കൊടുത്താൽ സ്റ്റേഡിയം തരാമെന്ന്. അങ്ങനെയാണ് പഞ്ചായത്ത് സ്ഥലം കൊടുത്തത്. അത് ഒരു വോളിബോൾ ഗ്രൗണ്ട് ആയിരുന്നു. മൾട്ടി പർപ്പസ് ഗ്രൗണ്ട് ആയി ഇൻഡോർ സ്‌റ്റേഡിയം പോലെ ഒരുക്കുമെന്ന് കരുതിയാണ് ചെയ്തത്. പക്ഷെ അതിന് ശേഷം അവിടെ മുടങ്ങി. ഇപ്പോൾ അവിടെ കളിക്കാനും പറ്റുന്നില്ല. കാടും പുല്ലും പിടിച്ച് കിടക്കുകയാണ്.

എന്നാൽ സംഭവം വിവാദമായതോടെ പഞ്ചായത്തുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പ്രതികരിച്ചിരുന്നു. ഇങ്ങനെ കിടക്കുന്ന സ്റ്റേഡിയം തന്റെ പേരിന് കളങ്കമാണെന്ന് നേരെത്തെ ശ്രീജേഷ് പറഞ്ഞിരുന്നു. പാരിസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു.

Tags: കിഴക്കമ്പലംഏഷ്യൻ ഗെയിംസ്ഹോക്കി സ്റ്റേഡിയംപി. ആർ ശ്രീജേഷ്Stadium KizhakkambalamPR SREEJESHIndiaHockey StarHockey Stadium
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies