പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെംഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ടൂർണമെന്റിന് ഒരുങ്ങാനായി നേപ്പാൾ താരങ്ങൾ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.
കണങ്കാലിലെ പരിക്കിൽ നിന്ന് മുക്തനാവുന്ന ഷമിയുടെ ചികിത്സയും പരിശീലനവും എൻസിഎയിലാണ്. ഈ രഞ്ജി സീസണിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങി വന്നേക്കും. ബംഗാളിന് വേണ്ടിയാകും താരം രഞ്ജിയിൽ ഇറങ്ങുക. പരിശീലനത്തിനിടെയാണ് നേപ്പാളിലെ യുവതാരങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകിയത്.
നേപ്പാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ അവർ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓക്ടോബറിന് 11ന് ഉത്തർ പ്രദേശിന് എതിരെ നടക്കുന്ന മത്സരത്തിലൂടെയാകും താരം മടങ്ങിയെത്തുക. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലാകും ഷമി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക എന്നാണ് സൂചന. ഓക്ടോബർ 19നാണ് ആദ്യ മത്സരം.
🇮🇳 🇳🇵 Latest scoop from the Bangalore Diaries: @MdShami11 𝐒𝐡𝐚𝐦𝐢 𝐒𝐡𝐚𝐫𝐞𝐬 𝐒𝐞𝐜𝐫𝐞𝐭𝐬 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐑𝐡𝐢𝐧𝐨𝐬🏏
💬What do you think he revealed? 👇#NepalCricket | #RoadToWorldCup | #HappyDressingRoom | #OneBallBattles pic.twitter.com/52apZsxXXv
— CAN (@CricketNep) August 18, 2024