മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണം: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണം: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴികൾക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സർക്കാർ പെണ്മക്കളെ സംരക്ഷിക്കുന്നില്ലെന്നും അവർക്ക് നീതി തേടിക്കൊടുക്കുന്നില്ലെന്നും ആരോപിച്ച പൂനവല്ല മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

“കൊല്ലപ്പെട്ട വനിതാ ഡോക്റ്ററുടെ മാതാപിതാക്കളുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ മുഖ്യമന്ത്രിപദം രാജിവയ്‌ക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. മാതാപിതാക്കളുടെ മൊഴികളിൽ നിന്ന് പെൺമക്കളെ സംരക്ഷിക്കുന്നതിനോ അവർക്ക് നീതി തേടി കൊടുക്കുന്നതിനോ മമതാ സർക്കാരിന് താൽപ്പര്യമില്ലെന്നുള്ളത് വ്യക്തമാണ്. ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുക, തെളിവ് നശിപ്പിക്കുക, സത്യം പറയുന്നവരെ അടിച്ചമർത്തുക, വസ്തുതകൾ മറച്ചുവെക്കുക എന്നിവയ്‌ക്കാണ് അവർ മുൻഗണന നൽകുന്നത്, ” ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മ കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. പൊലീസ് അവരുടെ ചുമതലകൾ കൃത്യമായി നിർവ്വഹിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതിഷേധത്തെ അടിച്ചമർത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അവർ ആരോപണമുന്നയിച്ചിരുന്നു.

“കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. മുഴുവൻ ഡിപ്പാർട്ട്മെന്റും ഇതിന് ഉത്തരവാദികളാണ്.പോലീസുകാർ അവരുടെ ഡ്യൂട്ടിചെയ്യുന്നില്ല .സെക്ഷൻ 144 നടപ്പിലാക്കി പ്രതിഷേധം അടിച്ചമർത്താൻ മാത്രമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്”, കൊല്ലപ്പെട്ട ഡോക്റ്ററുടെ അമ്മ പറഞ്ഞു.

അതേസമയം സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കും. പൊലീസിന്റെ കേസ്സന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ കൊൽക്കത്ത ഹൈക്കോടതിയും കേസന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Tags: kolkata doctor rape-murderCM Mamata BanerjeeSHEHSAD PUNAVALLA
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies