പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്തു; ബാധ്യതയായതോടെ ജീവനൊടുക്കി സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്തു; ബാധ്യതയായതോടെ ജീവനൊടുക്കി സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കൽ ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് കമ്മറ്റി അംഗവുമായ ജോസ് മാത്യു (70) ആണ് തൂങ്ങി മരിച്ചത്.

ദേശാഭിമാനി വരിക്കാരെ ചേർക്കാൻ പാർട്ടി നിർദ്ദേശപ്രകാരം 12 പേരുടെ പേരിൽ ലോൺ എടുത്തിരുന്നു. ഇക്കൂട്ടത്തിലൊരാളാണ് ജോസ് മാത്യുവും. വായ്പ അടവിന്റെ പേരിൽ ബാങ്ക് അധികൃതരും പൊലീസും ജോസ് മാത്യുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ.

താൻ ഹൃദ്രോ​ഗിയാണെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് ലോണെടുത്തതെന്നും തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് ജോസ് മാത്യു കത്തയച്ചിരുന്നു. അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടായാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. പാർ‌ട്ടി നടപടി സ്വീകരിക്കാത്തതാണ് ആത്മഹത്യക്ക് പിന്നിലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗമായ സി.ബി ചന്ദ്രബാബു പ്രസിഡൻ്റായ എരമല്ലൂർ അർബൻ ബാങ്കിൽ നിന്ന് നാല് ​ഗ്രൂപ്പുകളായി 12 പേരുടെ പേരിലാണ് 50,000 രൂപ വീതം പരസ്പര ജാമ്യത്തിൽ ലോണെടുത്തത്. വരിക്കാരെ ചേർക്കുന്ന തുക ലോക്കൽ സെക്രട്ടറിയായിരുന്ന രാജേഷിനെ ഏൽപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് പ്രകാരം തുക ഏൽപ്പിച്ചെങ്കിലും ബാങ്കിൽ ഒരു രൂപ പോലും അടച്ചിരുന്നില്ല.

ലോൺ കുടിശിക ആയതോടെ ബാങ്കിൽ നിന്നും നോട്ടീസ് വന്നതോടെ താൻ പണമടച്ചോളാമെന്ന് പറഞ്ഞ് രാജേഷ് രം​ഗത്ത് വന്നെങ്കിലും വായ്പ അടച്ചുതീർക്കുന്നതിൽ യാതൊരു ശ്രമങ്ങളും നടത്തിയില്ലെന്ന് കത്തിൽ ആരോപിക്കുന്നു. പിന്നീട് മാസം അടവിൽ ചിട്ട് ചേർന്ന് ലോൺ അടച്ച് തീർക്കാൻ ലോക്കൽ കമ്മിറ്റിയിൽ തീരുമാനമായി. ഇതിലേക്ക് 500 രൂപ വീതം അടയ്‌ക്കണമെന്ന് ജോസിനോടും നിർദ്ദേശിച്ചു. സാമ്പത്തികസ്ഥിതി മോശമായതിനാൽ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയത്.

Tags: CPMDESHABHIMANICherthala Local CommitteLocal Committe Member
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies