''ഇത് യുദ്ധയുഗമല്ല''; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 07:03 am IST
FacebookTwitterWhatsAppTelegram

വാഴ്‌സോ: ഇത് യുദ്ധങ്ങൾ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബുദ്ധന്റെ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ സമാധാനപരമായ ചർച്ചകൾക്കും, നയതന്ത്ര ബന്ധങ്ങൾക്കും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടാൻ സാധിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മനസിലാക്കാനുള്ള ആർജ്ജവമാണ് എല്ലാ രാജ്യങ്ങൾക്കിടയിലും വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുദ്ധകാലത്ത് യുക്രെയ്ൻ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ പോളണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാത്രിയോടെ പോളണ്ടിൽ നിന്നും ട്രെയിൻ മാർഗം പ്രധാനമന്ത്രി യുക്രെയ്‌നിലേക്ക് യാത്ര തിരിക്കും. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം യുക്രെയ്നിലെത്തുന്നത്.

Tags: polandpm modi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies