11=11!? 11 മിനിറ്റ് നടന്നാൽ 11 ​ഗുണങ്ങൾ; നോക്കിയിരിക്കേണ്ട, ഇന്നു തന്നെ നടത്തം തുടങ്ങിക്കോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

11=11!? 11 മിനിറ്റ് നടന്നാൽ 11 ​ഗുണങ്ങൾ; നോക്കിയിരിക്കേണ്ട, ഇന്നു തന്നെ നടത്തം തുടങ്ങിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും ലളിതമായ വ്യായാമ മുറകളിലൊന്നാണ് നടത്തം. അതിനായി പ്രത്യേകം സമയം ചെവഴിക്കേണ്ട എന്നതാണ് വലിയ പ്രത്യേകത. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിലും വാഹനങ്ങളും മടിയും നടക്കാൻ വിലങ്ങുതടിയാവുകയാണ്. എന്നാൽ 11 മിനിറ്റ് നിർത്താതെ നടന്നാൽ 11 ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.
ദിവസവും 11 മിനിറ്റെങ്കിലും നടക്കുന്നത് അകാല മരണ സാധ്യത 25 ശതമാനം കുറയ്‌ക്കും. 30 ദശലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് ​ഗവേഷകർ പഠനം നടത്തിയത്.

11 മിനിറ്റ് നടത്തത്തിന്റെ 11 ​ഗുണങ്ങൾ ഇതാ..

1. സർ​ഗാത്മകതയെ പരിപോഷിപ്പിക്കാൻ നടത്തം സഹായിക്കും. ശരീരം ചലിക്കുന്ന അവസ്ഥയിലാണ് സർ​ഗാത്മകത ഉണരുന്നത്. നടത്തത്തിന് പുറമേ സൈക്ലിം​ഗ്, ഡാൻസ് എന്നിവയും സഹായിക്കുന്നു.

2. കലോറി കുറയ്‌ക്കാനും അതുവഴി ശരീരഭാരം കുറയ്‌ക്കാനും നടത്തം സഹായിക്കുന്നു. കുറച്ച് നേരമാണെങ്കിലും വേ​ഗത്തിൽ നടക്കാൻ ശ്രദ്ധിക്കണം. നടത്തത്തിന്റെ തീവ്രത ക്രമേണ കൂട്ടുന്നതും കലോറി എരിച്ച് കളയാൻ സഹായിക്കും.

3. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കാനും ഹൃദയത്തിന് കൂടുതൽ ഓക്സിജനും പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

4. സമ്മർദ്ദം നിയന്ത്രിക്കുന്നു. നാഡീവ്യവസ്ഥയെ ശാന്തമാക്കാനും മാനാസികാവസ്ഥ മെച്ചപ്പെടുത്തുന്ന എൻഡോർഫിനുകളുടെ ഉത്പാദനം ത്വരിതപ്പെടുത്താനും നടക്കുന്നത് സഹായിക്കും.

5. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നടത്തം ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതിനാൽ മാനസികാവസ്ഥ വർദ്ധിപ്പിക്കും. സമ്മർദ്ദകരമായ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ അകറ്റാനും പ്രകൃതിയുമായി ഇണങ്ങാനും സഹായിക്കുന്നു.

6. പേശികളെ ശക്തിപ്പെടുത്തി സന്ധി വേദന അകറ്റുന്നു. കാൽ‌മുട്ടിലെ തരുണാസ്ഥിക്ക് ആവശ്യമായ സിനോവിയൽ ​ദ്രാവകം പുറപ്പെടുവിക്കാന നടത്തത്തിന് കഴിയും.

7. കൊഴുപ്പ് കത്തിക്കാൻ നടത്തം സഹായിക്കുന്നു. വേഗത്തിലുള്ള നടത്തം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും. ഇതുവഴി ശരീരം കൂടുതൽ കലോറി പുറത്തുവിടുന്നു. ഒരു മണിക്കൂറിൽ നടക്കുമ്പോൾ ഒരാൾ ശരാശരി 300 കലോറി കത്തിക്കുന്നു.

8.ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്‌ക്കുന്നു. മണിക്കൂറിൽ നാലോ അതിലധികമോ കിലോമീറ്റർ വേഗതയിൽ നടക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത ഗണ്യമായി കുറയ്‌ക്കുന്നു.

9. മെച്ചപ്പെട്ട ഉറക്കം ആ​ഗ്രഹിക്കുന്നവർക്കും നടത്തം അനുയോജ്യമാണ്. വിഷാദരോഗ ലക്ഷണങ്ങൾ, ഉറക്കത്തിന്റെ കാര്യക്ഷമത, ഉറക്കത്തിനിടയിൽ എഴുന്നേൽക്കുക, അടുത്ത ദിവസത്തെ ക്ഷീണം എന്നിവ കുറയ്‌ക്കും.

10. തലച്ചോറിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കുന്നു. ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് എന്ന പ്രോട്ടീന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് മസ്തിഷക കോശങ്ങൾക്ക് ​ഗുണം ചെയ്യുന്നു.

11. ഭക്ഷണത്തിന് ശേഷം 11 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, വയറിളക്കം എന്നിവ പരിഹരിക്കുകയും ചെയ്യുന്നു.

Tags: Walking
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies