ആലപ്പുഴ: കായംകുളത്ത് തനിച്ച് താമസിക്കുന്ന 70-കാരിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം കവർന്ന യുവാവ് അറസ്റ്റിൽ. പ്രതി മുളക് പൊടി വയോധികയുടെ മുഖത്തേക്ക് എറിഞ്ഞ ശേഷമാണ് അതിക്രമം നടത്തിയത്. 7 പവൻ കവർന്ന ശേഷമാണ് പീഡനം നടത്തിയത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ മണിവേലക്കടവ് സ്വദേശിയായ ഒരാളെ പിടികൂടിയിട്ടുണ്ട്.
വൃദ്ധ തനിച്ച് താമസിക്കുന്നുവെന്ന് നിരീക്ഷിച്ച മനസിലാക്കിയ ഇയാൾ അവരുടെ വീട്ടിലെത്തി. വാതിലിൽ മുട്ടിയ ശേഷം അയൽക്കാരനാണെന്ന് പറഞ്ഞു. ഇവർ വാതിൽ തുറന്നതോടെ മുളക് പൊടിയെറിഞ്ഞു. തുടർന്ന് അകത്ത് കടന്ന് ആഭരണങ്ങൾ കവർന്ന ശേഷം ഇവരുടെ പീഡിപ്പിക്കുകയായിരുന്നു. ശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.