തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെയും സഹോദരിങ്ങളെയും ശിശുക്ഷേമ സിമിതി ഏറ്റെടുക്കും. കുട്ടിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസലിംഗിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. പഠിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും കൗൺസലിംഗിനിടെ കുട്ടി വ്യക്തമാക്കിയിരുന്നു.
വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ച കുട്ടിയെ കൗൺസലിംഗ് നടത്തിയതിന് ശേഷമാണ് മാതാപിതാക്കളെ കാണിച്ചത്. മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ അമ്മയ്ക്ക് കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുന്നതാണ് താത്പര്യമെന്ന് വ്യക്തമായി. കുട്ടിക്കും കേരളത്തിൽ തുടരാനാണ് താത്പര്യമെന്നും എന്നാൽ മാതാപിതാക്കൾക്കൊപ്പം നിൽക്കണ്ടെന്ന് പറഞ്ഞുവെന്നും സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു.
കുട്ടിയുടെയും സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളുടെയും സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. അച്ഛനും അമ്മക്കും കുട്ടിക്കും വെവ്വെറേ കൗൺസിലിംഗ് നൽകും. കുട്ടിയെ സിഡബ്ലിയുസിയുടെ സംരക്ഷണതയിലേക്ക് മാറ്റുന്നതിൽ അച്ഛന് ചെറിയ വിമുഖതയുണ്ട്. കുട്ടി സന്തോഷവതിയാണ്. അമ്മ തല്ലിയ ദേഷ്യത്തിൽ ട്രെയിനിൽ കയറി പോയതെന്നാണ് കുട്ടി പറഞ്ഞതെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.