ബംഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര കലാപത്തെ തുടർന്നാണ് ടൂർണമെന്റ് ബംഗ്ലാദേശിൽ നിന്ന് കടൽ കടന്നത്. ഷാർജയിൽ ബംഗ്ലാദേശും സ്കോട്ലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.
നാലിന് ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലൻഡിനെതിരെയാണ്. രണ്ടു വേദികളിലായി 23 മത്സരങ്ങൾ നടക്കും. ഷാർജയിലും ദുബായിലുമാണ് മത്സരങ്ങൾ. ടൂർണമെന്റിന് 10 സന്നാഹ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 28 മുതൽ ഓക്ടോബർ ഒന്നുവരെയാണ് മത്സരങ്ങൾ. ഓരോ ടീമും നാലുവീതം ഗ്രൂപ്പ് മത്സരങ്ങൾ നടക്കും.
ഇതിൽ നിന്ന് ആദ്യ രണ്ടു ടീമുകൾ വീതം സെമിയിലേക്ക് പ്രവേശിക്കും. ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇന്ത്യ,ന്യൂസിലൻഡ്,പാകിസ്താൻ,ശ്രീലങ്ക, ഗ്രൂപ്പ് ബി: ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്,വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ലൻഡ്. 17നും 18നുമാണ് സെമി. 20ന് ഷാർജയിലാണ് ഫൈനൽ.